യു​വാ​വി​നെ ആക്രമിച്ച കേസ് : ഒളിവിൽപോയ പ്ര​തി പി​ടി​യി​ൽ
Tuesday, August 9, 2022 10:53 PM IST
കൊ​ല്ലം : ഉ​ത്സ​വാ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ട ായ ​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പാ​രി​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ .
പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം പ​ല​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷി​ബു(43) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ അ​ജി, രാ​ഹു​ൽ, സ​ഞ്ജി​ത്ത്, വി​പി​ൻ, വി​വേ​ക് എ​ന്നി​വ​രെ നേ​ര​ത്തേ ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ഇ​തോ​ടെ ഈ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
എ​ഴി​പ്പു​റം പു​തു​വ​ൽ വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഗി​രീ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. മൂ​ന്നു​മാ​സം മു​ന്പ് ഉ​ത്സ​വാ​ഘോ​ഷ​ത്തി​നി​ട​യി​ൽ ഗി​രീ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളും കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളും ത​മ്മി​ൽ വാ​ക്ക്ത​ർ​ക്കം ഉ​ണ്ട ായി. ​ഇ​തി​ൽ ഗി​രീ​ഷ് ഇ​ട​പെ​ട്ട​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ പി​ന്നീ​ട് ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ഗി​രീ​ഷി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ഗി​രീ​ഷ് ഏ​രെ നാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
സം​ഭ​വ ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളി​ൽ ഷി​ബു ഒ​ഴി​കെ ഉ​ള്ള​വ​രെ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​ന്ന പ്ര​തി​യെ പ​റ്റി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ജ​ബ്ബാ​ർ എ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ സു​രേ​ഷ് കു​മാ​ർ, ജി.​എ​സ്.​ഐ രാ​ജേ​ഷ്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.