മീ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​തെ സർവീസ് നടത്തിയ ഓ​ട്ടോ​റി​ക്ഷ​ക​ളെ പി​ടി​കൂ​ടി
Tuesday, August 9, 2022 10:53 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ട്ടോ സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ മ​ഫ്തി​യി​ല്‍ എ​ത്തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന. ഓ​ട്ടം വി​ളി​ച്ച് ഭൂ​രി​ഭാ​ഗം ഓ​ട്ടോ​ക​ളു​ടെ​യും ഫെ​യ​ര്‍ മീ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മോ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്ക​പെ​ട്ട നി​ല​യി​ലോ ആ​ണ്. പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ ഫെ​യ​ര്‍ മീ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​റു​മി​ല്ല.
ഒ​രേ സ്ഥ​ല​ത്തേ​ക്ക് വി​വി​ധ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ വാ​ങ്ങു​ന്ന​ത് തോ​ന്നി​യ രീ​തി​യി​ലു​ള്ള ചാ​ര്‍​ജു​ക​ള്‍. ഇ​ത്ത​ര​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ കു​ടു​ങ്ങി​യ​ത് മു​നി​സി​പ്പ​ല്‍ പ​രി​ധി​യി​ലെ ഇ​രു​പ​ത്ത​ഞ്ചോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ള്‍. കേ​സെ​ടു​ത്ത​ശേ​ഷം മീ​റ്റ​റു​ക​ള്‍ നി​യ​മാ​നു​സൃ​തം സീ​ല്‍ ചെ​യ്യാ​നും യാ​ത്രാ​നി​ര​ക്ക​ുക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ണ​ത്ത​ക്ക വി​ധം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും. രേ​ഖാ​മൂ​ലം നി​ര്‍​ദേ​ശം ന​ല്‍​കി​യ​ശേ​ഷം വാ​ഹ​ന​ങ്ങ​ള്‍ വി​ട്ട​യ​ച്ചു.
സം​സ്ഥാ​ന​ത്ത് ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ ഫെ​യ​ര്‍ മീ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​തെ യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ക​യും പു​തു​ക്കി നി​ശ്ച​യി​ച്ച ഫെ​യ​ര്‍ ചാ​ര്‍​ജു​ക​ള്‍ അ​നു​സ​രി​ച്ച് ഫെ​യ​ര്‍ മീ​റ്റ​ര്‍ സീ​ല്‍ ചെ​യ്യാ​തെ ഓ​ട്ടോ റി​ക്ഷ​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​താ​യും ല​ഭി​ച്ച വ്യാ​പ​ക പ​രാ​തി ല​ഭി​ച്ചി​രു​ന്നു.
'ഓ​പ്പ​റേ​ഷ​ന്‍ ഫെ​യ​ര്‍' എ​ന്ന പേ​രി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന പ്ര​ത്യേ​ക നി​ര്‍​ദേ​ശ പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി മു​ന്‍​സി​പ്പ​ല്‍ പ​രി​ധി​യി​ലു​ള്ള വി​വി​ധ ഓ​ട്ടോ സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ആ​ര്‍ ടി ​ ഓ​ഫീ​സി​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് എ​തി​രെ കേ​സ് എ​ടു​ക്കു​ക​യും പി​ഴ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നും ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ജ​യ​ച​ന്ദ്ര​നും ബേ​ബി​ജോ​ണും അ​റി​യി​ച്ചു.