ക​ര്‍​ഷ​ക​ദി​നം പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും
Tuesday, August 9, 2022 10:53 PM IST
കൊ​ല്ലം: ചി​ങ്ങം ഒ​ന്നി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക ദി​ന​മാ​യി ആ​ച​രി​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് 16 ന് ​വൈ​കുന്നേരം നാ​ലി​ന് എ​ല്ലാ​നി യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​വാ​ന്‍ ക​ര്‍​ഷ​കോ​ണ്‍​ഗ്ര​സ് നേ​തൃ ജി​ല്ലാ ക​ണ്‍​വെ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു.
ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് പി ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ സം​സ്ഥാ പ്ര​സി​സന്‍റായി സ്ഥാ​ന​മേ​റ്റ കെ ​സി വി​ജ​യ​ന് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ന്‍ കാ​ഞ്ഞിര​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ര്‍​ജ് കൊ​ട്ടാ​രം, മാ​രാ​രി​ത്തോ​ട്ടം ജ​നാ​ര്‍​ദന​ന്‍ പി​ള്ള, മു​ന​മ്പ​ത്ത് ഷി​ഹാ​ബ്, ദി​നേ​ശ് മം​ഗ​ലശ്ശേ​രി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ക​യ്യാ​ല​ത്ത​റ ഹ​രി​ദാ​സ്, വി​ള​ക്കുപാ​റ ഡാ​നി​യ​ല്‍, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, പ്രേം​കു​മാ​ര്‍, ഡോ. ​സൂ​ര്യ​ദേ​വ​ന്‍, അ​ബ്ദു​ല്‍ അ​സീ​സ് പു​ന​ലൂ​ര്‍ എന്നിവർ പ്രസംഗിച്ചു.