ന​വ​ജാ​ത ശി​ശു മ​രി​ച്ച നി​ല​യി​ൽ
Tuesday, August 9, 2022 12:47 AM IST
അ​ഞ്ച​ൽ : മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം രാ​ത്രി ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ല​ര മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച നി​ല​യി​ൽ. അ​ഞ്ച​ല്‍ ത​ടി​ക്കാ​ട് പോ​ങ്ങും​മു​ക​ൾ ച​രു​വി​ള വീ​ട്ടി​ൽ റ​ഫീ​ക്ക് -നൗ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഹൈ​റ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി​യി​ൽ കു​ട്ടി മു​ല​പ്പാ​ൽ കു​ടി​ച്ച ശേ​ഷം ഉ​റ​ക്കി​യി​രു​ന്നു.

പു​ല​ർ​ച്ചെ ഉ​ണ​ർ​ന്ന മാ​താ​വ് കു​ട്ടി​യെ എ​ടു​ത്ത​പ്പോ​ൾ ച​ല​ന​മ​റ്റ നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. അ​ഞ്ച​ൽ പോ​ലീ​സെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. വൈ​കു​ന്നേ​രം നാ​ലോ​ടെ ത​ടി​ക്കാ​ട് മു​സ്ലീം ജ​മാ​അ​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.