കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ൻ ര​ക്ഷാ​മാ​ർ​ച്ച് ന​ട​ത്തി
Monday, August 8, 2022 11:41 PM IST
ൊകൊട്ടാ​ര​ക്ക​ര: എം ​സി റോ​ഡി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം ​സി റോ​ഡി​ൽ ജീ​വ​ൻ ര​ക്ഷാ​മാ​ർ​ച്ച് ന​ട​ത്തി.​ഏ​നാ​ത്ത് മു​ത​ൽ വാ​ള​കം വ​രെ​യാ​യി​രു​ന്നു മാ​ർ​ച്ച്.

എം ​സി റോ​ഡി​ൽ വാ​ള​കം മു​ത​ൽ ഏ​നാ​ത്ത് വ​രെ​യു​ള്ള ഭാ​ഗ​ത്തെ അ​പ​ക​ട​ങ്ങ​ളും അ​പ​ക​ട​മ​ര​ണ​ങ്ങ​ളും അ​നി​യ​ന്ത്രി​ത​മാ​യി ഇ​പ്പോ​ഴും തു​ട​രു​മ്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഒ​ന്നാം ഘ​ട്ടം എം ​സി റോ​ഡി​ന്റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള കെ. ​എ​സ്. റ്റി ​പി ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് കൊ​ടു​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ക​യു​ണ്ടാ​യി.​അ​തി​നെ തു​ട​ർ​ന്ന് നാ​റ്റ് പാ​ക്ക് ടീം ​റോ​ഡ് സ​ന്ദ​ർ​ശി​ച്ചു എ​ങ്കി​ലും സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല.​ ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ് ര​ണ്ടാം ഘ​ട്ട സ​മ​രം എ​ന്ന നി​ല​യി​ൽ ജീ​വ​ൻ ര​ക്ഷാ​മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

രാ​വി​ലെ രാ​വി​ലെ എ​ട്ടിന് ഏ​നാ​ത്ത് നി​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നേ​തൃ​ത്വം ന​ൽ​കു​ന്ന ജീ​വ​ൻ ര​ക്ഷാ മാ​ർ​ച്ച് വൈ​കു​ന്നേ​രം വാ​ള​ക​ത്ത് എ​ത്തി​ച്ചേ​ർ​ന്നു.

രാ​വി​ലെ ജീ​വ​ൻ​ര​ക്ഷാ മാ​ർ​ച്ചി​ന്‍റെ ക്യാ​പ്റ്റ​ൻ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. വൈ​കി​ട്ട് വാ​ള​ക​ത്ത് സ​മാ​പ​ന​യോ​ഗം ന​ട​ന്നു