ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത പ്രഖ്യാപനം; സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, August 8, 2022 11:41 PM IST
കു​ള​ത്തൂ​പ്പു​ഴ: ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത​യി​ല്‍ പൂ​ര്‍​ണത കൈ​വ​രി​ച്ച ആ​ദ്യ​പ​ഞ്ചാ​യ​ത്തെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
കു​ള​ത്തൂ​പ്പു​ഴ വൈഎംസിഎ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ​സ​മി​തി അം​ഗം കെ. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത് വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​രെ​യെ​ല്ലാം ഭ​ര​ണ ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ​പ്പ​റ്റി അ​റി​വു​ള്ള​വ​രാ​ക്കു​ക, ഭ​ര​ണ ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന് സ​ജ്ജ​രാ​ക്കു​ക, ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൗ​ര​ന്മാ​രാ​യി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദി ​സി​റ്റി​സ​ൺ - 2022 എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് സ​മ്പൂ​ര്‍​ണ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച ആ​ദ്യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​നു​ള​ള അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​രു​ങ്ങു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍, അം​ഗ​ങ്ങ​ളാ​യ ഇ. ​കെ. സു​ധീ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ സൈ​ഫു​ദീ​ന്‍, പി. ​ലൈ​ലാ​ബീ​വി, ച​ന്ദ്ര​കു​മാ​ര്‍, ഷീ​ജ റാ​ഫി, വൈഎംസിഎ പ്ര​സി​ഡ​ന്‍റ് ഏ​ഴം​കു​ളം രാ​ജ​ൻ, ബോ​ബ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.