പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ അ​ഞ്ചം​ഗ സം​ഘ​ത്തി​ന്‍റെ അ​ക്ര​മം
Monday, August 8, 2022 11:41 PM IST
പു​ന​ലൂ​ർ : പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ അ​ഞ്ചം​ഗ സം​ഘ​ത്തി​ന്‍റെ അ​ക്ര​മം. വാ​ഹ​നം ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ ഭാ​ര്യ​യും മ​ക്ക​ളും അ​ട​ങ്ങി​യ യാ​ത്ര സം​ഘ​ത്തി​ന് നേ​രെ​യാ​ണ് അ​ക്ര​മി​ക​ൾ അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​ത്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​ന​ലൂ​ർ വ​ട്ട​മ​ൺ സ്വ​ദേ​ശി ജി​ഷ്ണു, ന​രി​ക്ക​ൽ സ്വ​ദേ​ശി വി​ഷ്ണു, എ​ന്നി​വ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. ബാ​ക്കി​യു​ള്ള മൂ​ന്ന് പേ​ർ​ക്കാ​യു​ള്ള തെര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​യ ഗി​രീ​ഷും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും കൂ​ടി ന​രി​ക്ക​ലി​ലെ ബ​ന്ധു വീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം.​ ന​രി​ക്ക​ലി​ന് സ​മീ​പം ആ​ക്ര​മി​ക​ളു​ടെ വാ​ഹ​ന​ത്തെ ഗി​രീ​ഷ് ഓ​വ​ർ​യ്ക്ക് ചെ​യ്തു. ഇ​ത് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന അ​ഞ്ചു പേ​ര് അ​ട​ങ്ങു​ന്ന അ​ക്ര​മി സം​ഘം ബൈ​ക്കി​ൽ ഗി​രീ​ഷി​ന്‍റെ വാ​ഹ​ന​ത്തെ പി​ൻ തു​ട​ർ​ന്ന് കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഗി​രീ​ഷി​നെ വ​ലി​ച്ചു പു​റ​ത്തി​റ​ക്കി ത​ല​യ്ക്കും ക​ഴു​ത്തി​ലും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഭാ​ര്യ​യെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ക്കാ​ൻ ശ്രേ​മി​ക്കു​ക​യും കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ച​വി​ട്ടു​ക​യും ചെ​യ്തു. ഇ​ത് ക​ണ്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ബ​ഹ​ളം വ​ച്ച​പ്പോ​ൾ അ​ക്ര​മി​ക​ൾ ക​ട​ന്നു ക​ള​ഞ്ഞു. ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​വ​രും പി​ടി​കി​ട്ടാ​നു​ള്ള​വ​രും മു​ൻ​പും അ​ടി​പി​ടി കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ ആ​ണ്. പു​ന​ലൂ​ർ ഡി​വൈഎ​സ്​പി ബി. ​വി​നോ​ദി​ന്‍റെ നി​ർ​ദേശ പ്ര​കാ​രം പു​ന​ലൂ​ർ എ​സ്എ​ച്ച്ഒ രാ​ജേ​ഷ്‌​കു​മാ​ർ, എ​സ്‌​ഐ ഹ​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.