കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് സാ​ധാ​ര​ണ നി​ല​യി​ലേ​യ്ക്ക്
Monday, August 8, 2022 11:41 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ : ഡീ​സ​ൽ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സ​മാ​യി ബ​സ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച്, യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യ കെഎ​സ്ആ​ർടിസി തി​ങ്ക​ളാ​ഴ്ച കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തി. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പോ​ലെ​യാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കെ ​എ​സ് ആ​ർ ടി ​സി ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ ആ​കെ​യു​ള്ള 1560 സ​ർ​വീ​സു​ക​ളി​ൽ 1489 സ​ർ​വീ​സു​ക​ൾ ന​ട​ത്തി. 320ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളും 1030 ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളും ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്തെ​സി​റ്റി സ​ർ​വീ​സു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് 1489 സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത് എ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.
ഡീ​സ​ൽ ക​മ്പി​നി​ക​ൾ​ക്ക് കു​ടി​ശി​ക വ​രു​ത്തി​യ​തി​നാ​ൽ കെഎ​സ് ആ​ർ ടി ​സി​യ്ക്കു​ള്ള ഡീ​സ​ൽ വി​ത​ര​ണം ഓ​യി​ൽ ക​മ്പി​നി​ക​ൾ നി​ർ​ത്തി വെ​ച്ച​താ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നി​ട​യാ​ക്കി​യ​ത്. കോ​ർ​പ്പ​റേ​ഷ​ന്‍റെ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ പ​മ്പു​ക​ളി​ൽ ഡീ​സ​ൽ ഇ​ല്ലെ​ങ്കി​ലും പു​റ​ത്തു​ള്ള പ​മ്പു​ക​ളി​ൽ നി​ന്നും ഡീ​സ​ൽ അ​ടി​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്.
തി​ങ്ക​ളാ​ഴ്ച ഇ​ത്ര​യ​ധി​കം സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പൊ​തു​വേ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു​വെ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ മു​ഹ​റം അ​വ​ധി തി​ങ്ക​ളാ​ഴ്ച​യാ​ണെ​ന്ന് ആ​ദ്യം പ്ര​ഖ്യാ​പി​ക്കു​ക​യും പി​ന്നീ​ട് അ​വ​ധി ചൊ​വ്വാ​ഴ്ച​യി​ലേ​യ്ക്ക് മാ​റ്റു​ക​യും ചെ​യ്ത​ത് യാ​ത്ര​ക്കാ​ർ കു​റ​യാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​രു​തു​ന്നു. ചൊ​വ്വാ​ഴ്ച മു​ഹ​റ​ത്തി​ന്‍റെ അ​വ​ധി​യാ​യ​തി​നാ​ൽ ഹോ​ളി​ഡേ​കാ​ൻ സ​ലേ​ഷ​ൻ (അ​വ​ധി ദി​ന സ​ർ​വീ​സ് റ​ദ്ദാ​ക്ക​ൽ) ഉ​ണ്ടാ​കു​മെ​ന്നും ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​നു​സ​രി​ച്ച് പ​ര​മാ​വ​ധി 1100 ഓ​ളം സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളു എ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ.