കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​റി​റ്റ് ഈ​വ​നിം​ഗ്
Monday, August 8, 2022 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ക്കു​ന്നു.
20ന് ​ഉച്ചകഴിഞ്ഞ് മൂന്നിന് കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മ്മ ജൂ​ബി​ലി മ​ന്ദി​രം ഹാ​ളി​ലാ​ണ് അ​നു​മോ​ദ​ന ച​ട​ങ്ങാ​യ മെ​റി​റ്റ് ഈ​വ​നിം​ഗ് ന​ട​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ താ​മ​സി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ 10,12 ക്ലാ​സു​ക​ളി​ൽ പ​ഠി​ച്ച് വി​ജ​യി​ച്ച ഓ​രോ സ്കൂ​ളു​ക​ളി​ലെ​യും ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ ആ​ദ്യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ​യും കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ളി​ൽ ആ​ദ്യ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​വ​ർ, പി​എ​ച്ച്ഡി ബി​രു​ദം നേ​ടി​യ​വ​ർ എ​ന്നി​വ​രെ​യു​മാ​ണ് അ​നു​മോ​ദി​ക്കു​ന്ന​ത്.
അ​ർ​ഹ​രാ​യ​വ​ർ മാ​ർ​ക്ക് ലി​സ്റ്റി​ന്റെ പ​ക​ർ​പ്പ്, ഒ​രു ഫോ‍​ട്ടോ എ​ന്നി​വ സ​ഹി​തം അ​താ​ത് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ, ഹെ​ഡ്മാ​സ്റ്റ​ർ എ​ന്നി​വ​ർ​ക്ക് 11 രാ​വി​ലെ 11 ന് ​മു​ൻ​പ് അ​പേ​ക്ഷ ന​ല്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 9447451566, 9567367419 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.