ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​പോ​രാ​ട്ട​ത്തി​ല്‍ ബി​എം​എ​സ് ഉ​റ​ച്ചു​നി​ല്ക്കും: എം.​പി. രാ​ജീ​വ​ന്‍
Monday, August 8, 2022 11:02 PM IST
കൊ​ല്ലം: ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ബി​എം​എ​സ് ഉ​റ​ച്ചു നി​ല്‍​ക്കു​മെ​ന്ന് ദ​ക്ഷി​ണ ക്ഷേ​ത്ര സ​ഹ​സം​ഘ​ട​നാ സെ​ക്ര​ട്ട​റി എം.​പി. രാ​ജീ​വ​ന്‍. കേ​ര​ള​പ്ര​ദേ​ശ് ഹെ​ഡ്‌​ലോ​ഡ് ആ​ന്റ് ജ​ന​റ​ല്‍ മ​സ്ദൂ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന​സ​മ്മേ​ള​നംഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.
ഭ​ര​ണ​കൂ​ടം പോ​ലും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ അ​ധി​ക്ഷേ​പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ശാ​രി​രി​ക​മാ​യി ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ ജോ​ലി​യാ​ണി​ത്.
യ​ന്ത്ര​വ​ല്ക്ക​ര​ണം കാ​ര​ണം ന​ഷ്ട​മാ​കു​ന്ന തൊ​ഴി​ലി​ന് ല​ഭി​ക്കു​ന്ന ആ​ശ്വാ​സ ധ​ന​ത്തെ നോ​ക്കു​കൂ​ലി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തും അ​തി​ന്‍റെപേ​രി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തും പൊ​റു​ക്കാ​നാ​വി​ല്ല. ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളെ വി​ക​സ​ന​വി​രു​ദ്ധ​രാ​യി മു​ദ്ര കു​ത്തു​ന്ന ഏ​ര്‍​പ്പാ​ടി​ന് ഇ​ട​തു​സ​ര്‍​ക്കാ​രും അ​തി​ന്‍റെ നേ​താ​ക്ക​ളും കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്.
സം​സ്ഥാ​ന​ത്ത് നി​യ​മ​പ്ര​കാ​രം 26 എ ​കാ​ര്‍​ഡെ​ടു​ത്ത് ചു​മ​ട്ടു​തൊ​ഴി​ലെ​ടു​ത്ത് ജീ​വി​ക്കു​ന്ന​ത് പ​തി​നാ​യി​ര​ങ്ങ​ളാ​ണ്.
സം​ര​ക്ഷി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച നി​യ​മ​മാ​ണ് ഇ​പ്പോ​ള്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്. തൊ​ഴി​ലും കൂ​ലി​യും സം​ര​ക്ഷി​ക്കാ​നാ​യി ഈ ​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ന്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം.
ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വു​മ​ധി​കം ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​ത് തൊ​ഴി​ല്‍​വ​കു​പ്പും സ​ര്‍​ക്കാ​രു​മാ​ണെ​ന്നും എം.​പി രാ​ജീ​വ​ന്‍ പ​റ​ഞ്ഞു.
ഫെ​ഡറേഷൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​മ​നോ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സ​തീ​ഷ്‌​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ എം.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബി​എം​എ​സ് സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ശി​വ​ജി സു​ദ​ര്‍​ശ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​കെ. അ​ജി​ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ജി. ഗോ​പ​കു​മാ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​സ്. വാ​രി​ജാ​ക്ഷ​ന്‍, പി. ​ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.