കു​ള​ക്ക​ട​യി​ലെ കാ​റ​പ​ക​ടം; ചി​കി​ത്സ​യി​ലിരു​ന്ന കു​ഞ്ഞു മ​രി​ച്ചു
Thursday, July 7, 2022 2:14 AM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ കു​ള​ക്ക​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ഞ്ഞും മ​രി​ച്ചു. മൂ​ന്നു വ​യ​സു​കാ​രി ശ്രേ​യ (ശ്രീ​ക്കു​ട്ടി) യാ​ണ് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ മ​രി​ച്ച​ത്.​

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശ്രേ​യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ ബി​നീ​ഷ് ഭ​വ​നി​ൽ ബി​നീ​ഷ് കൃ​ഷ്ണ​ൻ (34), അ​ഞ്ജു (30) എ​ന്നി​വ​ർ മ​രി​ച്ചി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ൾ​ട്ടോ കാ​റി​ൽ ഇ​ന്നോ​വ കാ​റി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ്രേ​യ​യു​ടെ മൃ​ത​ദേ​ഹം അ​ച്ഛ​ന​മ്മ​മാ​രെ സം​സ്ക​രി​ച്ച​തി​ന് സ​മീ​പ​ത്താ​യി സം​സ്ക​രി​ച്ചു.