ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Thursday, July 7, 2022 2:14 AM IST
അ​ഞ്ച​ൽ : കൂ​ട്ടു​കാ​രോ​ടൊ​പ്പം ക്ഷേ​ത്ര കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. ഏ​രൂ​ർ ക​രി​മ്പി​ൻ കോ​ണം സ്വാ​തി നി​ല​യ​ത്തി​ൽ ബി​നു​കു​മാ​ർ - ശോ​ഭ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജ്യോ​തി കൃ​ഷ്ണ (15) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ അ​ഞ്ച​ൽ ക​ള​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ട്ടു​കാ​രോ​ടൊ​ത്ത് കു​ളി​ക്കാ​നെ​ത്തി​യ ജ്യോ​തി കൃ​ഷ്ണ​യാ​ണ് ആ​ദ്യം കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. കു​ള​ത്തി​ലെ ചെ​ളി​യി​ൽ പു​ത​ഞ്ഞ​തി​നാ​ൽ ക​ര​യി​ൽ നി​ന്ന കൂ​ട്ടു​കാ​ർ​ക്ക് ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​രി​ഭ്രാ​ന്ത​രാ​യ കു​ട്ടു​കാ​ർ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ മ​റ്റ് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ജ്യോ​തി കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പു​ന​ലൂ​ർ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ജ്യോ​തി കൃ​ഷ്ണ പ്ല​സ് ഓ​ണ്‍ അ​ഡ്മി​ഷ​നാ​യി കാ​ത്തി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും . സ്വാ​തി​യാ​ണ് ഏ​ക സ​ഹോ​ദ​ര​ൻ.