ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Thursday, July 7, 2022 2:14 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ -കു​ള​ത്തു​പ്പു​ഴ മ​ല​യോ​ര ഹൈ​വേ​യി​ല്‍ ആ​ല​ഞ്ചേ​രി വ​ര്‍​ക്ക്ഷോ​പ്പ്‌ ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ര്‍​ഒ ജം​ഗ്ഷ​നി​ല്‍ രോ​ഹി​ണി​യി​ല്‍ രോ​ഹി​ത് (27) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര ചെ​യ്ത ബ​ന്ധു ആ​ര്‍​ഒ ജം​ഗ്ഷ​ന്‍ രാ​ഗ​സു​ധ​യി​ല്‍ ഗോ​കു​ല്‍ (26) നെ ​ഗു​രു​ത​ര പ​രി​ക്കോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ട്ടു​കാ​ര്‍ ഇ​രു​വ​രെ​യും അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.