താ​ലൂ​ക്ക് വി​ക​സ​ന യോ​ഗം ന​ട​ത്തി
Wednesday, July 6, 2022 11:22 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : താ​ലൂ​ക്ക് വി​ക​സ​ന യോ​ഗം ന​ട​ത്തി. യു​പി​ജി സ്കൂ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ലെ അ​ന​ധി​കൃ​ത​പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ സ​മി​തി അം​ഗം കാ​ട്ടൂ​ർ ബ​ഷീ​റി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും സ്കൂ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ൽ മാ​ർ​ഗ ത​ട​സ​മാ​യി അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ പ​ത്ത് വ​രെ​യും മൂ​ന്നു മു​ത​ൽ നാ​ലു​വ​രെ​യും പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
താ​ലൂ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡോ. ​സു​ജി​ത്ത് വി​ജ​യ​ൻ​പി​ള​ള അ​ധ്യ​ക്ഷ​നാ​യി. ത​ഹ​സി​ൽ​ദാ​ർ ഷി​ബു പി, ​ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​ർ സു​ശീ​ല ആ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​കു​ന്ന​തു​മൂ​ലം ആ​ല​പ്പാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ർ​ച്ച​യാ​യി ത​ട​സ​പ്പെ​ടു​ന്ന വി​ഷ​യ​വും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​ന്നു.
ആ​ല​പ്പാ​ട് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഭ​യി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മ​ൽ​സ്യ -ഇ​റ​ച്ചി ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന് എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി. പാ​റ്റോ​ലി തോ​ടി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം, ത​ഴ​ത്തോ​ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ കൈ​യേ​റ്റം തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്തു.