വെ​ളി​യ​ത്തെ പ​ക​ൽ വീ​ട് പ്ര​യോ​ജ​ന​ര​ഹി​ത​മെ​ന്ന് പ​രാ​തി
Wednesday, July 6, 2022 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ള്‍​ക്ക് വാ​ര്‍​ധ​ക്യ കാ​ല​ത്ത് സാ​ന്ത്വ​ന​മേ​കാ​ന്‍ ല​ക്ഷ്യ​മി​ട്ട് വെ​ളി​യം പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച പ​ക​ല്‍​വീ​ട് പ​ദ്ധ​തി പ്ര​യോ​ജ​ന​ര​ഹി​ത​മെ​ന്ന് പ​രാ​തി.
പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്ത് ഗ​താ​ഗ​ത സൗ​ക​ര്യം കു​റ​വു​ള്ള വാ​പ്പാ​ല എ​ന്ന സ്ഥ​ല​ത്തെ കു​ന്നി​ന്‍ ചെ​രു​വി​ലേ​ക്ക് ടൗ​ണി​ല്‍ നി​ന്നും വൃ​ദ്ധ​സ​ദ​നം മാ​റ്റി​സ്ഥാ​പി​ച്ച​താ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം.
പ്ര​കൃ​തി സൗ​ഹൃ​ദ​വും ഗ​താ​ഗ​ത സൗ​ക​ര്യ​വു​മു​ള്ള സ്ഥ​ല​മാ​യി​രി​ക്ക​ണം പ​ക​ല്‍​വീ​ടു​ക​ള്‍​ക്ക് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തെ​ന്ന നി​ബ​ന്ധ​ന​ക​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് വെ​ളി​യം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​പ്പാ​ല​യി​ലേ​ക്ക് പ​ക​ല്‍ വീ​ട് മാ​റ്റി സ്ഥാ​പി​ച്ച​ത്.
വെ​ളി​യം ടൗ​ണി​ല്‍ പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​ത്ത് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി നി​ല​നി​ന്നി​രു​ന്ന പ​ക​ൽ വീ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് നി​ര്‍​മി​ക്കാ​ന്‍ വേ​ണ്ടി വാ​പ്പാ​ല​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ക​ൽ വീ​ട് നി​ല നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് കോം​പ്ല​ക്‌​സ് പ​ണി​യാ​ന്‍ നീ​ക്ക​മു​ണ്ടാ​യ​പ്പോ​ള്‍ ത​ന്നെ താ​ഴ​ത്തെ നി​ല​യി​ല്‍ പി​ന്നീ​ട് പ​ക​ല്‍​വീ​ടി​ന് സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന വാ​ഗ്ദാ​നം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് കോം​പ്ല​ക്‌​സ് ഇ​വി​ടെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടും വാ​പ്പാ​ല​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്ന വൃ​ദ്ധ​സ​ദ​നം തി​രി​ച്ച് ടൗ​ണി​ലേ​ക്ക് മാ​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല.
ദൂ​ര​ക്കൂ​ടു​ത​ല്‍ കാ​ര​ണം വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ വാ​പ്പാ​ല​യി​ലു​ള്ള പ​ക​ല്‍​വീ​ട് കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ന്നെ ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ക​ല്‍ വീ​ട് വ​യോ​ധി​ക​രാ​യ ആ​ളു​ക​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.
കൂ​ടാ​തെ മു​ന്‍​പ് ടൗ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ​ക​ല്‍ വീ​ട് കേ​ന്ദ്ര​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​പി​ടി​പ്പു​ള്ള ഉ​പ​ക​ര​ങ്ങ​ളെ​പ്പ​റ്റി​യും മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ എ​വി​ടെ​പോ​യി എ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.