കേ​സ് കൊ​ടു​ത്ത​തി​ലു​ള്ള വി​രോ​ധം: ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ​ക്ക് ത​ട​വ് ശി​ക്ഷ
Wednesday, July 6, 2022 11:21 PM IST
കൊ​ല്ലം: മു​ൻ​വി​രോ​ധ​ത്താ​ൽ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച 2 പ്ര​തി​ക​ൾ​ക്ക് കോ​ട​തി ത​ട​വും പി​ഴ​യും വി​ധി​ച്ചു.
വേ​ള​മാ​നൂ​ർ പു​ലി​ക്കു​ഴി ച​രു​വി​ള വീ​ട്ടി​ൽ കു​ട്ട​ൻ എ​ന്ന ജി​ത്തു (26), ക​ല്ലു​വാ​തു​ക്ക​ൽ വേ​ള​മാ​നൂ​ർ ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന മ​നു (30) എ​ന്നി​വ​ർ​ക്കാ​ണ് 15,000- രൂ​പ പി​ഴ​യും ര​ണ്ട ് വ​ർ​ഷം ത​ട​വ് ശി​ക്ഷ​യും ല​ഭി​ച്ച​ത്. 2020 ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. മു​ൻ​പ് പ​രാ​തി​ക്കാ​രി​യു​ടെ മ​ക​നെ പ്ര​തി​ക​ൾ ഉ​പ​ദ്ര​വി​ച്ച​തി​ന് കേ​സ് ന​ൽ​കി​യി​രു​ന്നു. ഈ ​കാ​ര​ണ​ത്താ​ൽ പ​രാ​തി​ക്കാ​രി​യും സ​ഹോ​ദ​ര​നും മ​ക​നു​മാ​യി ക​ട​യി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ളും​മാ​യി തി​രി​കെ വീ​ടി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ആ​യി​രു​ന്നു.
തു​ട​ർ​ന്ന് വീ​ട്ടി​ൽ ക​യ​റി ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ക​ത്തി​യെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പാ​രി​പ്പ​ള്ളി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​ജെ​യിം​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (പ​ര​വൂ​ർ) മ​ജി​സ്ട്രേ​റ്റ് സ​ബാ​ഹ് ഉ​സ്മാ​ൻ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ട ി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ ശി​ഖ, ര​വി​ത, ജോ​ണ്‍ എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​യ​ത്.