സംസ്ഥാന പാതയിലെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാൻ ന‌ടപടി വേണം: എംപി
Wednesday, July 6, 2022 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന പാ​ത​യി​ലെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന‌​ട​പ​ടി വെ​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​ണ് തി​രു​വ​ന​ന്ത​പു​രം-​അ​ങ്ക​മാ​ലി സ്റ്റേ​റ്റ് ഹൈ​വേ (പ​ഴ​യ എം​സി റോ​ഡ്). കെ ​എ​സ് ടി ​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത കാ​ല​ത്ത് 400 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ പ്ര​വൃ​ത്തി​ക​ൾ മൂ​ലം നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞു​പോ​കു​ന്ന​ത്.
കൊ​ട്ടാ​ര​ക്ക​ര പ​ട്ട​ണ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന്‍റെ ആ​യൂ​ർ മു​ത​ൽ ഏ​നാ​ത്ത് പാ​ലം വ​രെ​യു​ള്ള ഭാ​ഗം സു​ര​ക്ഷാ ഇ​ട​നാ​ഴി എ​ന്നാ​ണ് കെ ​എ​സ് ടി ​പി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഈ ​ഭാ​ഗ​ത്തു​ള്ള റോ​ഡി​ൽ യാ​തൊ​രു സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ത്താ​ൻ കെ ​എ​സ് ടി ​പി ക്ക് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.
ക​ഴി​ഞ്ഞ ദി​വ​സ​വും ദ​മ്പ​തി​ക​ളും കു​ഞ്ഞു​മ​ട​ക്കം മൂ​ന്ന് ജീ​വ​നു​ക​ളാ​ണ് സു​ര​ക്ഷാ ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന കു​ള​ക്ക​ട​യി​ൽ വാ​ഹ​നാ​പ​ക​ട ത്തി​ൽ പൊ​ലി​ഞ്ഞ​ത്. നാ​ടി​നെ ന​ടു​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളു​മാ​ണ് ദി​നം​പ്ര​തി സം​ഭ​വി​ക്കു​ന്ന​ത്.
അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ൻ അ​ഴി​മ​തി​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വ​കു​പ്പു മ​ന്ത്രി ത​യാ​റാ​ക​ണം.
കു​ള​ക്ക​ട, വാ​ള​കം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഫു​ട് ഓ​വ​ർ​ബ്രി​ഡ്ജ് സ്ഥാ​പി​ക്കു​ക. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും തി​ര​ക്കേ​റി​യ റോ​ഡി​ൽ ക്രോ​സ് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും അ​തു​വ​ഴി അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​വാ​നും ക​ഴി​യും.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കെ ​എ​സ് ടി ​പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ട്രോ​മാ കെ​യ​റി​ൽ ന്യൂ​റോ, ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ന്‍റെ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി സേ​വ​നം ന​ൽ​കു​ക. അ​ത്യാ​ഹി​തം സം​ഭ​വി​ച്ച​വ​രെ റ​ഫ​ർ ചെ​യ്ത് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ അ​യ​യ്ക്കാ​തെ ഇ​വി​ടെ ത​ന്നെ സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ക്കു​ക. വ​യ​യ്ക്ക​ൽ, വാ​ള​കം, പ​ന​വേ​ലി മൈ​ലം,കു​ള​ക്ക​ട ഭാ​ഗ​ങ്ങ​ളി​ൽ സ്പീ​ഡ് ബ​ക്ക​റു​ക​ൾ സ്ഥാ​പി​ക്കു​ക. .
സീ​ബ്രാ ലൈ​ൻ വ​ര​ച്ചി​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് റി​ഫ്ള​ക്ട​റു​ക​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ക. അ​പ​ക​ട സാ​ധ്യ​താ മു​ന്ന​റി​യി​പ്പു​ക​ൾ ബ്ലോ​ക്ക് സ്പോ​ട്ട് സ്ഥ​ല​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി ഒ​ന്നി​ല​ധി​കം സ്ഥ​ല​ത്ത് സ്ഥാ​പി​ക്കു​ക.
വ​ള​രെ അ​പ​ക​ട​മു​ള്ള​തും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് വ​ള​വു​ക​ളി​ൽ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ക. കു​ള​ക്ക​ട, ക​ല​യ​പു​രം, വാ​ള​കം, വ​യ​യ്ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം സ്ഥാ​പി​ക്കു​ക, സു​ര​ക്ഷാ ഇ​ട​നാ​ഴി ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക,
തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, കു​ള​ക്ക​ട, മൈ​ലം, സ​ദാ​ന്ന​ദ​പു​രം, പ​ന​വേ​ലി, വ​യ​യ്ക്ക​ൽ, വാ​ള​കം ഭാ​ഗ​ങ്ങ​ളി​ൽ ട്രാ​ഫി​ക് വാ​ർ​ഡ​ൻ​മാ​രെ നി​യ​മി​ച്ച് പാ​ർ​ക്കിം​ഗും ക്രോ​സിം​ഗും കു​റ്റ​മ​റ്റ​താ​ക്കു​ക.
കൊ​ട്ടാ​ര​ക്ക​ര​യി​ൽ എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ബൈ​പാ​സ് നി​ർ​മി​ച്ച് ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക, സു​ര​ക്ഷാ ഇ​ട​നാ​ഴി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​പാ​ത​യി​ലെ നി​ര​ന്ത​ര​മാ​യ അ​പ​ക​ട ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് മേ​ൽ​പ്പ​റ​ഞ്ഞ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​ഭ്യ​ർ​ഥി​ച്ചു.