ക​യാ​ക്കിം​ഗി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പെടു​ത്തി
Wednesday, July 6, 2022 10:49 PM IST
പ​ര​വൂ​ര്‍: പ​ര​വൂ​ര്‍ കാ​യ​ലി​ല്‍ ക​യാ​ക്കിംഗ് ന​ട​ത്തു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഹൈ​ദ്രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ 12 പേ​ര്‍​ക്കും ഒ​രു ഗൈ​ഡി​നു​മാ​ണ് പ​രിക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 9.30 ന് ​പൊ​ഴി​ക്ക​ര ചീ​പ്പ് പാ​ല​ത്തി​നു സ​മീ​പ​ത്ത് ആ​യി​രു​ന്നു അ​പ​ക​ടം. താ​ന്നി​യി​ലെ സ്വ​കാ​ര്യ ക​യാ​ക്കി​ംഗ് കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ​വ​രാ​ണി​വ​ര്‍. മു​ക്കം ഭാ​ഗ​ത്ത് നി​ന്നും ക​യാ​ക്കി​ങ് ന​ട​ത്തി വ​രു​മ്പോ​ഴാ​ണ് പൊ​ഴി​ക്ക​ര​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
ദി​വ​സ​ങ്ങ​ളാ​യു​ള്ള മ​ഴ​യി​ല്‍ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് അ​പ​ക​ട കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പൊ​ഴി​ക്ക​ര ചീ​പ്പി​ല്‍ നി​ന്ന് ചൂ​ണ്ട എ​റി​ഞ്ഞ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​ഭ​വം ആ​ദ്യം കാ​ണു​ന്ന​ത്. ഉ​ട​ന്‍ ആ​ളു​ക​ളെ വി​ളി​ച്ചു​കൂ​ട്ടി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പ​ര​വൂ​ര്‍ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. പ​രി​ക്ക​റ്റ​വ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന നെ​ടു​ങ്ങോ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
മൗ​ലി​ക (26), ദീ​പ​ന്‍​ഷ് (29), തു​ഷാ​ന്ത് (29), തു​ഷാ​ര്‍ (30) എ​ന്നി​വ​രെ​യാ​ണ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഫോ​ട്ടോ എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ള്ള പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഒ​ഴു​ക്ക് കാ​ര​ണം ക​യാ​ക്ക് ഉ​ള്‍​പ്പ​ടെ കു​റ​ച്ചു​പേ​ര്‍ പൊ​ഴി​ക്ക​ര ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലെ പൊ​ഴി​മു​ഖ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​വ​രെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ച്ച​തി​നാ​ല്‍ ആ​രും മു​ങ്ങി​പ്പോ​കാ​തെ കി​ട​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നും സ​ഹാ​യ​മാ​യി. ഇ​ത്തി​ക്ക​ര​യാ​റി​ല്‍ നി​ന്നും വ​രു​ന്ന മ​ല​വെ​ള്ളം പ​ര​വൂ​ര്‍ കാ​യ​ലി​ലൂ​ടെ​യാ​ണ് ക​ട​ലി​ലേ​ക്കെ​ത്തു​ന്ന​ത്. ഒ​ഴു​കി​പ്പോ​യ ക​യാ​ക്കു​ക​ള്‍ തീ​ര​ത്തെ​ത്തി​ച്ചു.