ഫാ. ​ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​ട്രി ജു​ഡീ​ഷ്യ​ൽ വി​കാ​ർ ആ​യി ചു​മ​ത​ല​യേ​റ്റു
Wednesday, July 6, 2022 10:48 PM IST
കൊ​ല്ലം: കൊ​ല്ലം രൂ​പ​ത​യു​ടെ പു​തി​യ ജു​ഡീ​ഷ്യ​ൽ വി​കാ​ർ ആ​യി ഫാ. ​ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​ട്രി ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ന്നും ചു​മ​ത​ല​യേ​റ്റു. ച​ട​ങ്ങി​ൾ വി​കാ​ർ ജ​ന​റാ​ൾ മോ​ൺ. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ, എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ, ചാ​ൻ​സ​ല​ർ ഫാ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ഫാ. ​ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​ട്രി അ​സോ​സി​യേ​റ്റ് ജു​ഡീ​ഷ്യ​ൽ വി​കാ​റാ​യി സേ​വ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ഫാ.​ക്രി​സ്റ്റ​ഫ​ർ വി​ശ്വ​ധ​ർ​മം രൂ​പ​ത മാ​സി​ക​യു​ടെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റും വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യു​ടെ വി​കാ​രി​യു​മാ​ണ്.

സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം

കൊല്ലം: ഐ​എ​ച്ച്ആ​ര്‍ഡി​യു​ടെ ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡ​ല്‍ പോ​ളി​ടെ​ക്‌​നി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ന്‍​യു​എ​ല്‍​എം പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു​മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള അ​ക്കൗ​ണ്ട​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് (എ​ന്‍എ​സ്ക്യു​എ​ഫ് ലെ​വ​ല്‍ നാ​ല്) കോ​ഴ്‌​സി​ന് സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം.
35 വ​യ​സി​ന് താ​ഴെ​യു​ള്ള മു​ന്‍​സി​പ്പാ​ലി​റ്റി/​കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ പ്ല​സ്ടു (​കൊ​മേ​ഴ്‌​സ്)/​കൊ​മേ​ഴ്‌​സ് ബി​രു​ദം പാ​സാ​യ​വ​ര്‍​ക്കും, ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്കും കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 13. ഫോ​ണ്‍ - 9446684647, 9447488348.

ദ​ര്‍​ഘാ​സ് ക്ഷ​ണി​ച്ചു

കൊല്ലം: കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ് കാ​ര്യാ​ല​യം, എംടി മ​ല​ബാ​ര്‍, എം​ടി ധ്വ​നി ട​ഗ്ഗു​ക​ളി​ലേ​ക്ക് പെ​യിന്‍റു​ക​ളും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് സീ​ല്‍ ചെ​യ്ത ദ​ര്‍​ഘാ​സ് ക്ഷ​ണി​ച്ചു. ഫോ​ണ്‍ : 0474 2749789, 2743825, 9847017168