മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​ക്ഷോ​ഭ സ​മ​രം നടത്തി
Wednesday, July 6, 2022 10:48 PM IST
ച​വ​റ: മ​ൽ​സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ണ്ട​ക​ര​യി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
മ​ൽ​സ്യ​മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് ഏ​ർ​പ്പെ​ടു​ത്തു​ക, യാ​ന​ങ്ങ​ൾ​ക്കു​ള്ള മ​ണ്ണെ​ണ്ണ ക്വാ​ട്ടാ പു​ന​സ്ഥാ​പി​ക്കു​ക, മ​ൽ​സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.
ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജി​ൻ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ല​വ​കു​മാ​ർ, എ​ൽ.​സു​രേ​ഷ് കു​മാ​ർ, വേ​ദ​വ്യാ​സ​ൻ, സ​ജീ​വ്, ര​ജ​നി, അ​ഗ്നി​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ
ഹെ​ൽപ് ഡെ​സ്ക് ആ​രം​ഭി​ച്ചു

ചാ​ത്ത​ന്നൂ​ർ : ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തും വ്യ​വ​സാ​യ വ​കു​പ്പും ചേ​ർ​ന്ന് എ​ന്‍റെ സം​രം​ഭം നാ​ടി​ന്‍റെ അ​ഭി​മാ​നം´​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​രം​ഭ​ക​ർ​ക്കാ​യി ഹെ​ൽപ് ഡെ​സ്ക് ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​ശീ​ലാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി​മോ​ൾ ജോ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ദ​ർ​ശ​ന​ൻ പി​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​യ​കു​മാ​ർ, സു​ജ​യ്കു​മാ​ർ, സ​ജി​ല, സു​ചി​ത്ര, സു​രേ​ന്ദ്ര​ൻ വ്യ​വ​സാ​യ ഓ​ഫീ​സ​ർ ന​ജീം എ​സ്, ഇ​ന്‍റേ​ൺ ശ്യാം ​എ​സ് എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.