പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ പാ​ത നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് ആ​ക്ഷേ​പം
Wednesday, July 6, 2022 10:48 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം അ​ശാ​സ്ത്രീ​യ​മെ​ന്ന് ആ​ക്ഷേ​പം.

ഒ​രു മാ​സം മു​മ്പ് നെ​ല്ലി​പ്പ​ള്ളി​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ണ​തും ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലി​പ്പ​ള്ളി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം കൂ​റ്റ​ൻ ഗാ​ബി​യ​ൻ ഭി​ത്തി ക​ല്ല​ട​യാ​റ്റി​ലേ​യ്ക്ക് മ​റി​ഞ്ഞ​തും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ല​മാ​ണ്. ക​ലു​ങ്കു​ക​ളു​ടെ രൂ​പ​ക​ല്പ​ന​യി​ലും നി​ർ​മാ​ണ​ത്തി​ലു​മു​ള്ള അ​പാ​ക​ത​ക​ൾ മൂ​ലം വ​ലി​യ ദു​ര​ന്ത​ങ്ങ​ളാ​ണ് പു​ന​ലൂ​രി​നെ കാ​ത്തി​രി​യ്ക്കു​ന്ന​ത്.

ടി​ബി ജം​ഗ്‌​ഷ​നു സ​മീ​പ​ത്തു​ള്ള ക​ലു​ങ്കും നെ​ല്ലി​പ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പ​ത്തു​ള്ള ക​ലു​ങ്കും പ​രി​സ​ര പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ​ക്കും കൃ​ഷി​ക​ൾ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ക​ലു​ങ്കു​ക​ളു​ടെ രൂ​പ​ക​ല്പ​ന​യി​ൽ അ​തി​ലേ​യ്ക്കു വ​രു​ന്ന ജ​ല​പ്ര​വാ​ഹ​ത്തി​ന്‍റെ​യും ഡാം ​തു​റ​ന്നു വി​ടു​മ്പോ​ൾ ക​ല്ല​ട​യാ​റ്റി​ലൂ​ടെ വ​രു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. മു​മ്പ് ഒ​രാ​ൾ​ക്ക് ന​ട​ന്നു പോ​കാ​ൻ പ​ര്യാ​പ്ത​മാ​യ ത​ര​ത്തി​ലു​ള്ള ക​ലു​ങ്കു​ക​ൾ പൊ​ളി​ച്ച് വ്യാ​സം കു​റ​ഞ്ഞ ര​ണ്ട് സി​മ​ന്‍റ് പൈ​പ്പു​ക​ൾ മാ​ത്ര​മാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഇ​തു ത​ന്നെ വെ​ള്ള​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നും വ​ള​രെ താ​ഴെ​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​തു കൊ​ണ്ട് ഒ​രു ന​ല്ല മ​ഴ പെ​യ്താ​ൽ പൈ​പ്പു​ക​ൾ മ​ണ്ണു വ​ന്ന് അ​ട​ഞ്ഞു പോ​കും. കൂ​ടാ​തെ പൈ​പ്പു​ക​ൾ ക​ല്ല​ട​യാ​റ്റി​ലെ ജ​ല​നി​ര​പ്പി​നും താ​ഴെ​യാ​ണ്.​ഈ ര​ണ്ട് ക​ലു​ങ്കു​ക​ളി​ലേ​യ്ക്കും സാ​ധാ​ര​ണ മ​ഴ​യ്ക്കു ത​ന്നെ അ​തി​ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹ​മു​ണ്ടാ​കു​ന്നു​ണ്ട്.

ക​ന​ത്ത മ​ഴ പെ​യ്യാ​റു​ള്ള പു​ന​ലൂ​രി​ൽ ക​ലു​ങ്കി​ലേ​യ്ക്ക് വ​രു​ന്ന വെ​ള്ള​ത്തി​ന് പൈ​പ്പു​ക​ളി​ലൂ​ടെ ക​ല്ല​ട​യാ​റ്റി​ലേ​യ്ക്ക് ഒ​ഴു​കി​പ്പോ​കാ​നും ക​ഴി​യി​ല്ല. ക​ലു​ങ്കു​ക​ളു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്ത് വ​ലി​യ വെ​ള്ള​ക്കെ​ട്ടി​നും സാ​ധ്യ​ത​യു​ണ്ട്. ക​ലു​ങ്കു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യ്ക്കും വെ​ള്ളം ക​യ​റാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മൂ​ലം പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യേ​ക്കാം. കൃ​ഷി​ക​ളും ന​ശി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

കൂ​ടാ​തെ ക​ലു​ങ്കി​നു മു​ക​ളി​ലു​ള്ള സം​സ്ഥാ​ന പാ​ത​യ്ക്കും ത​ക​രാ​റു​ണ്ടാ​കും. പു​തി​യ രൂ​പ​ക​ല്പ​ന ന​ട​ത്തി സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് ഫ​ല​പ്ര​ദ​മാ​യ ക​ലു​ങ്കു​ക​ൾ നി​ർ​മി​യ്ക്കേ​ണ്ട​തു​ണ്ട്. ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ പു​ന​ലൂ​രി​നെ കാ​ത്തി​രി​യ്ക്കു​ന്ന​ത് വ​ലി​യ ദു​ര​ന്ത​ങ്ങ​ളാ​യി​രി​യ്ക്കും.