ര​ണ്ടു​വ​യ​സു​കാ​രി തൊ​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Wednesday, July 6, 2022 1:15 AM IST
അ​ഞ്ച​ല്‍ : ക​ട​യ്ക്ക​ലി​ല്‍ ര​ണ്ടു​വ​യ​സു​കാ​രി​യെ തൊ​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​മ്മി​ൾ മ​ങ്കാ​ട് പാ​റ​കു​ന്നി​ൽ വീ​ട്ടി​ൽ റി​യാ​സ്-​ബീ​മ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ള്‍ ഫാ​ത്തി​മ​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ മ​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി​യ മാ​താ​വ് തൊ​ട്ടി​ലി​ല്‍ ഉ​റ​ക്കി കി​ട​ത്തി.

പി​ന്നീ​ട് മൂ​ന്നോ​ടെ എ​ത്തി മ​ക​ളെ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ വാ​യി​ല്‍ നി​ന്നും നു​ര​യും പ​ത​യും വ​ന്ന നി​ല​യി​ല്‍ അ​ന​ക്ക​മി​ല്ലാ​തെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന്‍ സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത ക​ട​യ്ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.