പു​ന​ലൂ​ർ രൂ​പ​തയ്​ക്ക് പു​തി​യ വി​കാ​രി ജ​ന​റ​ൽ
Tuesday, July 5, 2022 11:18 PM IST
പു​ന​ലൂ​ർ: ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ പു​തി​യ വി​കാ​രി ജ​ന​റ​ലാ​യി മോ​ൺ​സി​ഞ്ഞോ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​സി​നെ പു​ന​ലൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ നി​യ​മി​ച്ചു. മ​രു​തി​മൂ​ട് സെ​ന്‍റ് ജ്യൂ​ഡ് തീ​ർ​ഥാ​ട​ന ആ​ല​യ​ത്തി​ലെ റെ​ക്ട​റാ​യി സേ​വ​നം ചെ​യ്തു വ​രി​ക​യാ​ണ് മോ​ൺ.​സെ​ബാ​സ്റ്റ്യ​ൻ വാ​സ്.

പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം

കൊ​ല്ലം: മ​രു​ത്ത​ടി ഈ​ഴ​ശേ​രി​ൽ മാ​ട​ൻ​കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം എ​ട്ടി​ന് രാ​വി​ലെ അ​ഞ്ച് മു​ത​ൽ ന​ട​ക്കും. ചേ​ർ​ത്ത​ല ക​ള​വം​കോ​ട് സി​ദ്ധാ​ർ​ഥ​ൻ ത​ന്ത്രി, ക്ഷേ​ത്രം ത​ന്ത്രി പ്ര​സാ​ദ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ എ​ട്ടി​ന് ന​വ​ക​ല​ശം, പ​ത്തി​ന് നൂ​റും പാ​ലും, വൈ​കു​ന്നേ​രം 6.45 ന് ​ദീ​പാ​രാ​ധ​ന​യ്ക്ക് ശേ​ഷം മാ​ട​നൂ​ട്ട് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ.