തേ​വ​ല​ക്ക​ര ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ബ​ഷീ​ർ ദി​നാ​ച​ര​ണം
Tuesday, July 5, 2022 11:18 PM IST
തേ​വ​ല​ക്ക​ര: തേ​വ​ല​ക്ക​ര ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ബ​ഷീ​ർ ദി​നാ​ച​ര​ണ​വും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ഉ​ദ്ഘാ​ട​ന​വും ക​വി ച​വ​റ കെ ​എ​സ് പി​ള്ള നി​ർ​വ​ഹി​ച്ചു. പി​റ്റിഎ ​പ്ര​സി​ഡന്‍റ് രാ​ജു പി ​കോ​വൂ​ർ അ​ധ്യ​ക്ഷ​നാ​യി. സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ തു​ള​സീ​ധ​ര​ൻ പി​ള്ള, വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി ക​ൺ​വീ​ന​ർ പി. ​ബീ​ന, ഋ​തു​ന​ന്ദ, ല​യ, ആ​ഷി​മ, ഹെ​ഡ്മാ​സ്റ്റ​ർ ആ​ർ. അ​നി​ൽ​കു​മാ​ർ,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി ​എ​സ് പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . മ​ല​യാ​ളം അ​ധ്യാ​പി​ക ഡി ​ശൈ​ല​ജ ക​വി​ത ആ​ല​പി​ച്ചു.
തു​ട​ർ​ന്ന് ബ​ഷീ​റി​ന്‍റെ മ​തി​ലു​ക​ളു​ടെ രം​ഗാ​വി​ഷ്കാ​രം അ​വ​ത​രി​പ്പി​ച്ചു . വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി എസ്. ശ്രീ​ല​യ വ​ര​ച്ച ച​വ​റ കെ ​എ​സ് പി​ള്ള​യു​ടെ ചി​ത്രം സ്കൂ​ൾ മാ​നേ​ജ​ർ സ​മ്മാ​നി​ച്ചു .