ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ൽ മ​ലി​ന​ജ​ലം
Tuesday, July 5, 2022 11:18 PM IST
ചാ​ത്ത​ന്നൂ​ർ: കൊ​ച്ചാ​ലും​മൂ​ട്, ചാ​ലി​ൽ ഉ​ൾ​പ്പെടെയു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ൽ മ​ലി​ന ജ​ലം കെ​ട്ടി കി​ട​ക്കു​ന്നു. ഒ​ഴു​ക്കി​ല്ലാ​ത്ത വെ​ള്ള​ത്തി​ൽ കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് വം​ശ​വ​ർ​ധ​ന​ ന​ട​ത്തു​ന്നു. മാ​ത്ര​മ​ല്ല​ കെ​ട്ടികി​ട​ക്കു​ന്ന​വെ​ള്ള​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ഴു​കി പ​രി​സ​ര പ്ര​ദേ​ശ​മാ​കെ ദു​ർ​ഗ​ന്ധം പ​ര​ക്കു​ന്നു.
ക​നാ​ലി​ന്‍റെ ഉ​ൾ​വ​ശ​ങ്ങ​ളി​ൽ സി​മ​ന്‍റ് പൂ​ശി വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് മ​ഴ​വെ​ള്ളം ഒ​ലി​ച്ച് പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. പ​ഴ​വ​ർ​ഗ​ങ്ങ​ളും ക​രി​യി​ല​യും കു​ന്ന് കൂ​ടി​യ മ​ലി​നജ​ലം. മ​ഴ​ക്കാ​ല​ത്ത് ഇ​ത് വി​വി​ധ സം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ ഇ​ട​യാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ണു​നാ​ശി​നി ത​ളി​ക്ക​ണ​മെ​ന്ന് നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് കെ. ​പി .ഹ​രി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ ആ​ർ. ര​ഞ്ജി​ത്ത്, ചി​റ​ക്ക​ര താ​ഴം അ​ജി, ബി.​സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.