പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ്
Tuesday, July 5, 2022 11:17 PM IST
അ​ഞ്ച​ൽ : ഇ​ട​മു​ള​യ്ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മ​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ 2019 ഡി​സം​ബ​ര്‍ 31 വ​രെ നി​ല​വി​ലു​ള്ള പെ​ൻ​ഷ​ൻ ത​ട​യ​പ്പെ​ട്ടി​ട്ടു​ള്ള സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച് പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ന്നു.
സാ​ങ്കേ​തി​ക കാ​ര​ണ​ത്താ​ൽ മ​സ്റ്റ​റിം​ഗ് ഫ​യ​ൽ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കാ​ത്ത​തു കാ​ര​ണം ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ് ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​രും, പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ലും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ ഇ​തു​വ​രെ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​മാ​യ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് മ​സ്റ്റ​റിം​ഗ് എ​ക്സം​പ്ഷ​ൻ ന​ൽ​കി ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് 2022 ജൂ​ലാ​യ് ഒ​ന്നു​മു​ത​ൽ പ​തി​നൊ​ന്നു വ​രെ അ​പ് ലോ​ഡ് ചെ​യ്ത് മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച് പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പത്തിനകം ഗ്രാ​മ പ​ഞ്ചാ​യ​ത്താ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.