കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി റോ​ഡു​ക​ളെ​ല്ലാം കു​ളം തോ​ണ്ടി
Tuesday, July 5, 2022 11:17 PM IST
കൊ​ട്ടാ​ര​ക്ക​ര: കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പൈ​പ്പി​ടാ​ൻ വേ​ണ്ടി ഗ്രാ​മീ​ണ റോ​ഡു​ക​ളും പ്ര​ധാ​ന റോ​ഡു​ക​ളു​മെ​ല്ലാം കു​ളം തോ​ണ്ടി. ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​രു​ദ്ധ​രി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യു​മി​ല്ല.

കു​ള​ക്ക​ട, മൈ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഈ ​ദു:​സ്ഥി​തി. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച റോ​ഡു​ക​ളും കി​ഫ് ബി ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച റോ​ഡു​ക​ളും മ​റ്റ് ഗ്രാ​മീ​ണ റോ​ഡു​ക​ളു​മെ​ല്ലാം വെ​ട്ടി​പ്പൊ​ളി​ച്ച​വ​യി​ൽ പെ​ടും. കി ​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് ഒ​രു വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച വെ​ണ്ടാ​ർ റോ​ഡ് ഇ​പ്പോ​ൾ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. പു​ത്തൂ​ർ ടൗ​ൺ റോ​ഡ്, പു​ത്തൂ​ർ -ആ​റ്റു​വാ​ശേ​രി-​കു​ള​ക്ക​ട റോ​ഡ്, പു​ത്തൂ​ർ - ഏ​നാ​ത്ത് റോ​ഡ്, മൈ​ലം​കു​ളം - വെ​ണ്ടാ​ർ റോ​ഡ്, പൂ​വ​റ്റൂ​ർ - പെ​രു​ങ്കു​ളം റോ​ഡ്, പെ​രു​ങ്കു​ളം - ഇ​ഞ്ച​ക്കാ​ട് റോ​ഡ്, പെ​രു​ങ്കു​ളം - പ​ള്ളി​ക്ക​ൽ റോ​ഡ്, മാ​വ​ടി - തു​രു​ത്തീ​ല​മ്പ​ലം റോ​ഡ്, മാ​വ​ടി -കു​ള​ക്ക​ട റോ​ഡ്, വെ​ണ്ടാ​ർ - പെ​രു​ങ്കു​ളം റോ​ഡ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ത​ക​ർ​ന്ന​വ​യി​ൽ പെ​ടും

റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും പൈ​പ്പി​ടു​ന്ന​തി​ന് കു​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്. ക​രാ​റു​കാ​രാ​ണ് ഈ ​ജോ​ലി ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. ജെ ​സി ബി ​ഉ​പ​യോ​ഗി​ച്ചാ​ണ് കു​ഴി​യെ​ടു​പ്പ്. കു​ഴി എ​ടു​ക്കു​ന്ന​തി​നൊ​പ്പം ടാ​റിം​ഗ് വ​രെ കു​ത്തി പൊ​ളി​ച്ചു വ​രു​ന്നു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും ച​പ്പാ​ത്തു​ക​ളി​ലും പാ​കി​യി​രു​ന്ന ത​റ​യോ​ടു​ക​ൾ മി​ക്ക​യി​ട​ത്തും ഇ​ള​ക്കി ക​ള​ഞ്ഞി​ട്ടു​ണ്ട്. ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്ത ശേ​ഷം മ​ണ്ണി​ട്ട് മു​ട്ടു​ക​യാ​ണ് രീ​തി. മ​ഴ പെ​യ്യു​മ്പോ​ൾ ഈ ​മ​ണ്ണെ​ല്ലാം കു​ത്തി​യൊ​ലി​ച്ചു പോ​കും. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​ണ്.

ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ടേ​റെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഒ​ന്നും ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ലും ജ​ന​ങ്ങ​ൾ​ക്കു വി​ശ്വാ​സ​മി​ല്ല. റോ​ഡു​ക​ളെ​ല്ലാം വെ​ട്ടി​പൊ​ളി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് എ​തി​ർ​പ്പു​മു​ണ്ട്.

പൈ​പ്പി​ന് കു​ഴി​യെ​ടു​ക്കു​മ്പോ​ൾ ത​ക​രു​ന്ന റോ​ഡ് പു​ന​രു​ദ്ധ​രി​ക്കാ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ​ണ​മ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡു​ക​ൾ ത​ക​ർ​ന്ന​തി​നെ കു​റി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ്ര​തി​ക​ര​ണ​മി​ല്ല.