ആ​രോ​ഗ്യ ചി​കി​ത്സാ പ​ദ്ധ​തി: മാ​പ്പ് പ​റ​യ​ണമെന്ന് കെ​എ​സ്എ​സ്പി​എ
Tuesday, July 5, 2022 11:17 PM IST
ച​വ​റ : ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് യു ​ഡി എ​ഫ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​രോ​ഗ്യ ചി​കി​ത്സാ പ​ദ്ധ​തി വൈ​കി​പ്പി​ച്ച​തി​ന് സ​ർ​ക്കാ​ർ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ ​എ​സ് എ​സ് പി ​എ ) ആ​വ​ശ്യ​പ്പെ​ട്ടു. കെ ​എ​സ് എ​സ് പി ​എ ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ച​വ​റ ട്ര​ഷ​റി​യ്ക്ക് മു​ൻ​പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ര്യ​ത്ത് മോ​ഹ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ ​മു​ഹ​മ്മ​ദ്കു​ഞ്ഞ് അ​ധ്യ​ക്ഷ​നാ​യി.
രാ​ജു, അ​ഞ്ജു​ഷ, അ​ബ്ദു​ൽ ബ​ഷീ​ർ, ആ​ൽ​ബ​ർ​ട്ട് ഡി​ക്രൂ​സ്, ടൈ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യി​ൽ
പി​ന്നോ​ക്ക സം​വ​ര​ണം ന​ട​പ്പാ​ക്ക​ണം

കൊ​ല്ലം: കേ​ന്ദ്ര​സ​ർ​വി​സി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 27 ശ​ത​മാ​നം പി​ന്നോ​ക്ക സം​വ​ര​ണം അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മെ​ക്ക ജി​ല്ലാ ക​മ്മി​റ്റി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
കൊ​ല്ല​ത്ത് ന​ട​ന്ന യോ​ഗം ഡോ. ​എം.​എ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കാ​രാ​ളി​കോ​ണം ജു​നൈ​ദ് അ​ധ്യ​ക്ഷ​നാ​യി. മെ​ക്ക മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ സ​മ​ദ്, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി എം.​എ ല​ത്തീ​ഫ്, എ. ​മ​ഹ്മൂ​ദ്, എം. ​അ​ബ്ദു​ൽ സ​ലാം, അ​ബ്ദു​റ​ഹി​മാ​ൻ കു​ഞ്ഞ്, മു​ഹ​മ്മ​ദ് കോ​യ, എം. ​ക​മാ​ലു​ദീ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.