ഇ​ന്ത്യ ബു​ക്ക് റി​ക്കോ​ർ​ഡ്സി​ലേ​യ്ക്ക് ഒ​ന്നെ​മു​ക്കാ​ൽ വ​യ​സു​കാ​രി
Tuesday, July 5, 2022 11:12 PM IST
കു​ണ്ട​റ: ഇ​ന്ത്യ ബു​ക്ക് റെ​ക്കോ​ർ​ഡ്സിൽ ​മ​ൺ​റോ​ത്തുരു​ത്തി​ലെ ഒ​ന്നെ​മു​ക്കാ​ൽ വ​യ​സു​കാ​രി ഇ​വാ​ൻ​ലാ ഷാ​ൻ ഇ​ടം നേ​ടി. മ​ൺറോ​തു​രു​ത്ത് നെ​ന്മേ​നി തെ​ക്ക് ശ്യാം ​നി​വാ​സി​ൽ ഷാ​നി​ന്‍റെ​യും ജി​ഞ്ചു​വി​ന്‍റെ​യും മ​ക​ളാ​ണ് ഇ​വാ​ൻ​ലാ. മ​ൺ​റോ​തു​രു​ത​ത്തി​ൽ കെ​പിസി​സി വി​ചാ​ർ വി​ഭാ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​ന്നി​മേ​ൽ അ​നി​ൽ​കു​മാ​ർ ഇ​വ​ൻ​ലാ ഷാ​നി​നെ മൊ​മെ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.
26 മൃ​ഗ​ങ്ങ​ൾ, 6 മ​ത്സ്യ​ങ്ങ​ൾ, 6 പ്രാ​ണി​ക​ൾ, 5 ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, 18 ശ​രീ​രാവ​യ​വ​ങ്ങ​ൾ, 13 പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ, 13 ആം​ഗ്യ​ങ്ങ​ൾ, 12 വാ​ഹ​ന​ങ്ങ​ൾ, 12 പ​ക്ഷി​ക​ൾ, 11 ഫ​ല​ങ്ങ​ൾ, 51 സാ​ധാ​ര​ണ​വ​സ്തു​ക്ക​ൾ, 6 കാ​ർ​ട്ടൂ​ൺ​ ക​ഥാ​പാ​ത്ര​ങ്ങ​ൾ, 5 വ്യ​ക്തി​ത്വ​ങ്ങ​ൾ, 5 മൃ​ഗ​ങ്ങ​ളു​ടെ​ ശ​ബ്ദം എ​ന്നി​വ തി​രി​ച്ച​റി​യു​ന്ന​തി​നാ​ണ് റി​ക്കോ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്.