വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​ന​വും
Tuesday, July 5, 2022 11:12 PM IST
കൊല്ലം: കൂ​ട്ടി​ക്ക​ട ഗ​വ​. ന്യൂ​എ​ൽ​പി​ സ്കൂ​ളി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​ജ് ലാ​ൽ തോ​ട്ടു​വാ​ൽ നി​ർ​വ​ഹി​ച്ചു.
എ​സ്എം​സി മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ​മു​ഹ​മ്മ​ദ് സൂ​ഫി, എ​സ്എം​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ​ശി​ശി​ർ ര​വി, എം​പിടി​എ പ്ര​സി​ഡന്‍റ് ബി​ജി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഐ​ശ്വ​ര്യ, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ അ​ക്ബ​ർ അ​ലി എ​ന്നി​വ​ർ പ്രസം ഗിച്ചു.
കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കൊ​ണ്ടും ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​വി​ഷ്ക​ര​ണം കൊ​ണ്ടു ച​ട​ങ്ങ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.​പ്ര​വ​ർ​ത്തി പ​രി​ച​യ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹാ​ദ​ര​വും നടത്തി.