ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, July 5, 2022 11:12 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ പ​ന്മ​ന ക്ഷേ​ത്ര ജം​ഗ്ഷ​ന് സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യായി രുന്നു അ​പ​ക​ടം.
ബൈ​ക്ക് യാ​ത്രി​ക​ൻ വെ​റ്റ​മു​ക്ക് പൊ​ന്മ​ന വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​ർ( 52), സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ശ​ക്തി​കു​ള​ങ്ങ​ര പ​ഞ്ച​മി​ത​റ​യി​ൽ അ​ഖി​ൽ( 22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഒ​രേ ദി​ശ​യി​ൽ പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. മു​ന്നേ പോ​യ ബൈ​ക്ക് മ​റു​ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ് ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഇ​രു​വ​രെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.