കി​ഴ​ക്കേ​ക്ക​ര സെന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ നമ്മുടെ ഭാ​ഷാ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Tuesday, July 5, 2022 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തിക്ക് ​തു​ട​ക്ക​മാ​യി.​ സ്കൂ​ളി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജോ​ൺ ഡാ​നി​യേ​ൽ ഭാ​ഷാ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദീ​പി​ക​യു​ടെ ച​രി​ത്ര​വും ല​ക്ഷ്യ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.​സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഫാ. ​റോ​യി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക തി​രു വ​ന​ന്ത​പു​രം യൂ​ണി​റ്റ് സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ഇ. ​വി. വ​ർ​ക്കി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​മി ടി. ​ടി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ റോ​യി. കെ. ​ജോ​ർ​ജ് എന്നിവർ പ്രസം ഗിച്ചു.