ചാ​ത്ത​ന്നൂ​രി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു
Monday, July 4, 2022 11:18 PM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഇ​ല​ക്ട്രി​ക് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വൈ​ദ്യു​തി​മു​ട​ക്കം പ​തി​വാ​യി മാ​റു​ന്നു. അ​ടി​ക്ക​ടി​യു​ള്ള വൈ​ദ്യു​തി​മു​ട​ക്കം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​യ​രു​ന്നു. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​ദ്യു​തി ലൈ​നി​ലെ പ​ണി​ക​ളു​ടെ പേ​രി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഇ​ത് കൂ​ടാ​തെ രാ​വി​ലെ​യും രാ​ത്രി​യും ചെ​യ്യു​ന്ന സ്ഥി​ര​മാ​യു​ള്ള ലൈ​ൻ ഓ​ഫാ​ക്കു​ക എ​ന്ന​ത് വേ​റെ​യും. പ്ര​തി​ദി​നം പ​ത്തും പ​തി​ന​ഞ്ചും ത​വ​ണ​യാ​ണ് വൈ​ദ്യു​തി പോ​കു​ന്ന​ത് . ഇ​തു​മൂ​ലം വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ഉ​പ​കാ​ര​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​ക​യാ​ണ്.
മ​ഴ​യൊ​ന്ന് ചാ​റു​ക​യോ കാ​റ്റ​ടി​യ്ക്കു​ക​യോ ചെ​യ്താ​ൽ അ​പ്ര​ത്യ​ക്ഷ​മാ​വു​ന്ന വൈ​ദ്യു​തി പി​ന്നീ​ട് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​യി​രി​ക്കും.
തു​ട​ർ​ച്ച​യാ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ വൈ​ദ്യു​തി മു​ട​ക്കം നാ​ട്ടു​കാ​രെ വ​ല​യ്ക്കു​ക​യാ​ണ്. മി​ക്ക​പ്പോ​ഴും പ​റ​ഞ്ഞ സ​മ​യ​ത്ത് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​റു​മി​ല്ല.
വ​ന്നാ​ൽ ഉ​ട​ൻ വൈ​ദ്യു​തി ഇ​ല്ലാ​താ​കു​ന്ന അ​വ​സ്ഥ​യു​മാ​ണ്. പ​തി​വാ​യു​ള്ള വൈ​ദ്യു​തി മു​ട​ക്കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളെ​യും വ​ല​യ്ക്കു​ക​യാ​ണ്. അ​ടി​യ്ക്ക​ടി​യു​ണ്ടാ​കു​ന്ന വൈ​ദ്യു​തി മു​ട​ക്കം വ്യ​വ​സാ​യ സ്ഥാ​പ​ന​ളെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​യു​മാ​ണ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​ത്. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തോ​ടെ ബേ​ക്ക​റി, കൂ​ൾ​ബാ​ർ, കോ​ൾ​ഡ് സ്റ്റോ​റേ​ജ് എ​ന്നീ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. രാ​വി​ലെ ജോ​ലി തു​ട​ങ്ങു​ന്ന വ്യ​വ​സാ​യ. സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യ്ക്ക് ആ​ളി​നെ നി​ർ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് വൈ​ദ്യു​തി മു​ട​ക്കം ഉ​ണ്ടാ​വു​ന്ന​ത്. കെ​എ​സ്ഇ​ബി യു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് ഇ​ത്എ​ന്നാ​ണ് പ​രാ​തി .
ഓ​ൺ​ലൈ​ൻ പ​ഠ​നം ഉ​ൾ​പ്പെ​ടെ സ​ജീ​വ​മാ​യ ഈ ​അ​വ​ത്സ​ര​ത്തി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​ക്കു​ന്ന​ത് മൂ​ലം വീ​ടു​ക​ളി​ൽ ഫ്രി​ഡ്ജി​ലും മ​റ്റും വ​ച്ചി​രി​ക്കു​ന്ന മ​രു​ന്നു​ക​ളും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും ചീ​ത്ത​യാ​കു​ന്ന​ത് പ​തി​വാ​യി മാ​റു​ക​യാ​ണ്. അ​ടി​ക്ക​ടി വൈ​ദ്യു​തി പോ​കു​ന്ന​തി​ന്‍റെ കാ​ര​ണ​വും കെ ​എ​സ് ഇ ​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്നി​ല്ല. ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ ചെ​ല​വാ​ക്കി മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റി​യി​ട്ടും ദി​നം​പ്ര​തി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടും അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.