പു​ന​ലൂ​ർ-മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത: ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി
Monday, July 4, 2022 11:18 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ല്ലി​പ്പ​ള്ളി ഭാ​ഗ​ത്ത് ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​യ്ക്കാ​ൻ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ സം​ഘം നി​ർ​ദേ​ശം ന​ൽ​കി.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ത​ക​ർ​ന്ന ഭാ​ഗം പ​രി​ശോ​ധി​ച്ചു. ക​രാ​റു​കാ​ര​ന്‍റെ ചെ​ല​വി​ൽ ത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​യ്ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചു. കെ​എ​സ്ടി​പി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി.

സൂ​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നീ​യ​ർ എ​ൻ.​ബി​ന്ദു, എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ വി.​കെ. ജാ​സ്മി​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ റോ​ജി വ​ർ​ഗീ​സ്, ദീ​പ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​ഘം എ​ത്തി​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച​യും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തി.