കൊട്ടാരക്കര: സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായ കൊല്ലായി സുരേഷ് - പ്രസിഡന്റ്, വി. ഫിലിപ്പ് - വൈസ് പ്രസിഡന്റ്, ചിതറ മുരളി - കേന്ദ്ര ബാങ്ക് പ്രതിനിധി, കൊട്ടാരക്കര അജയൻ, അലക്സ് മാത്യു, മൈലം ഗണേശ്, പി. തുളസീധരൻ പിള്ള, ജി.ആർ. നരേന്ദ്രനാഥ്, ഷിഹാബുദീൻ, മതിര മണി, അംബികാ രാജേന്ദ്രൻ, ഉഷാ റാണി, എൽ. വസന്തകുമാരി, എന്നിവരെ തെരഞ്ഞെടുത്തു. 2012ൽ രൂപീകൃതമായ ബാങ്ക് 150 കോടി രൂപ വായ്പാ വിതരണം നടത്തി കേരളത്തിലെ കാർഷിക ഗ്രാമവികസന ബാങ്കുകളിൽ മുൻ പന്തിയിലാണ്. 2022-23 കാലയളവിൽ 100 കോടി രൂപയുടെ വായ്പാ വിതരണം ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
പി.എം.രശ്മിയെ അനുമോദിക്കലും
പുസ്തക ചർച്ചയും സംഘടിപ്പിച്ചു
പുനലൂർ: മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ പി.എം.രശ്മിയെ ആദരിച്ചു. പുനലൂർ ബാലൻ മുനിസിപ്പൽ ലൈബ്രറിയിൽ ചേർന്ന സാംസ്കാരിക കൂട്ടായ്മയാണ് രശ്മീരാജിനെ ആദരിച്ചത്. ജനകീയ കവിതാ വേദി പ്രസിഡന്റ് കെ.കെ.ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും കവിയുമായ അനിൽ പന്തപ്ലാവിന്റെ കവിതാ സമാഹാരമായ സ്നേഹ ജാലകത്തിന്റെ പുസ്തക ചർച്ചയും നടന്നു.
രാജൻ താന്നിക്കൽ, ജ്യോതിലക്ഷ്മി മൈനാഗപ്പള്ളി, അജിതാ അശോകൻ, സെൽവകുമാർ, ബദരി, കൊന്നമൂട് ഗോപൻ, സവിത വിനോദ്, സുജഷിബു, ആശ അഭിലാഷ്, ഹരിത എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. അനിൽ പന്തപ്ലാവിനെ ചടങ്ങിൽ ആദരിച്ചു. വായനാ സമിതി പ്രസിഡന്റ് സഞ്ജു അധ്യക്ഷനായി. സെക്രട്ടറി വിനായക്, ലൈബ്രേറിയൻ എസ്.പ്രദീപ് എന്നിവർ പ്രസംഗിച്ചു.