അഞ്ചൽ : ഇടമുളയ്ക്കൽ ജവഹർ നഗർ റസിഡൻസ് അസോസിയേഷന്റെ അഞ്ചാമത് വാർഷികം സംഘടിപ്പിച്ചു. ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാര്‍ഷികം പി. എസ് സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ചെയർമാൻ എസ്.എ ഹാറൂൺ അധ്യക്ഷത വഹിച്ചു. കവയിത്രിയും റിട്ട. ഹെഡ്മിസ്ട്രസുമായ അജിത അശോക് മുതിർന്ന അംഗങ്ങളെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ഗ്രാമപഞ്ചായത്തംഗം എം. ബുഹാരി അനുമോദിച്ചു.
പ്രസിഡന്റ് എസ്. നിസാർ, ജനറൽ സെക്രട്ടറി ബിന്ദു ബാബു, വൈസ് പ്രസിഡന്റ് ഷാജഹാൻ കൊല്ലൂർവിള, പാസ്റ്റർ സുരേഷ്, ജമീല ടീച്ചർ, ശശികല, ദിലീപ് കൈപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബിജെപി മാർച്ച് നടത്തി
കൊട്ടാരക്കര: കുളക്കട സി എച്ച് സി യിൽ നിന്ന് പനിയ്ക്ക് മരുന്ന് മാറി നൽകിയതു മൂലം കുറ്ററ സ്വദേശിയായ വിദ്യാർഥിക്ക് ആന്തരികഅവയവങ്ങൾക്ക് പൊള്ളലേറ്റ സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും ബി ജെ പി പ്രവർത്തകർ സി എച്ച് സി യിലേക്ക് മാർച്ച് നടത്തി. മാർച്ച് പ്രധാന ഗേറ്റിൽ പോലീസ് തടഞ്ഞു.
ബിജെപി ഏരിയ പ്രസിഡന്റ് കല്ലുർ സുരേഷ്, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് സത്യദേവൻ , ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ എസ് നായർ, മണ്ഡലം കമ്മിറ്റി അംഗം മധുസൂധനൻപിള്ള, ബിന്ദുരാജ്, വേണുകുളക്കട, വിഷ്ണുദാസ്, മഹേഷ് പുവറ്റൂർ, മോഹനൻപിള്ള എന്നിവർ മാർച്ചിന് നേതൃത്വം നൽകി
യൂത്ത് കോൺഗ്രസ്, എ ഐ വൈ എഫ് പ്രവർത്തകരും സി എച്ച് സിയിലേക്ക് മാർച്ച് നടത്തുകയുണ്ടായി.