ലോ​ക റി​ക്കാ​ർ​ഡ് ല​ക്ഷ്യ​ത്തി​ൽ അ​ഫാ​ൻ​കു​ട്ടി
Monday, July 4, 2022 10:57 PM IST
കൊ​ല്ലം: റൂ​ബി​ക്സ് ക്യൂ​ബി​ൽ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് മും​ബൈ​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ മ​ല​യാ​ളി അ​ഫാ​ൻ​കു​ട്ടി (16). റൂ​ബി​ക്സ് ക്യൂ​ബി​ൽ നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ മ​റി​ക​ട​ന്ന അ​ഫാ​ന്‍റെ കു​ടും​ബം മും​ബൈ​യി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ​വ​രാ​ണെ​ങ്കി​ലും വേ​രു​ക​ൾ കൊ​ല്ലം ജി​ല്ല​യി​ലെ പൂ​യ​പ്പ​ള്ളി ഓ​യൂ​രി​ലാ​ണ്.
ഓ​യൂ​ർ ക​ല്ലി​ടു​ക്കി​ൽ പ​ന​വി​ള വീ​ട്ടി​ൽ ബി​ജു​ക്കു​ട്ടി​യു​ടെ മ​ക​നാ​ണ് അ​ഫാ​ൻ. ക​ണ്ണു​കെ​ട്ടി റൂ​ബി​ക്സ് ക്യൂ​ബി​ൽ മി​നി​ട്ടു​ക​ൾ​കൊ​ണ്ട് മും​ബൈയി​ലെ പ​ല വേ​ദി​ക​ളി​ലും മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് കാ​ണി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ അ​ഫാ​ൻ​കു​ട്ടി റൂ​ബി​ക്സ് ക്യൂ​ബി​ൽ ഇ​ന്ന് ഇ​ന്ത്യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​ണ്.
പി​താ​വി​ന്‍റെ ജ​ന്മ​നാ​ടാ​യ ഓ​യൂ​രി​ൽ എ​ത്തി​യ അ​ഫാ​ന് നാ​ട്ടി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് കി​ട്ടി​യ​ത്.
മൊ​ബൈ​ൽ ഫോ​ണി​ലും പി ​ഗെ​യി​മു​ക​ൾ​ക്കും ടി​ക് ടോ​ക്ക് ഗെ​യി​മു​ക​ൾ​ക്കും അ​ടി​മ​യാ​യി മാ​റി​യ കു​ട്ടി​യാ​യി​രു​ന്നു അ​ഫാ​ൻ. മ​ക​ന്‍റെ ജീ​വി​തം വ​ഴി തി​രി​ച്ചു വി​ട്ട​ത് പി​താ​വാ​ണ്. മ​ക​ന് റൂ​ബി​ക്സ് ക്യൂ​ബ് ന​ൽ​കി ര​ണ്ടു ദി​വ​സം കൊ​ണ്ട് ക്യൂ​ബ് റി​സോ​ൾ​വ് ചെ​യ്ത് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ അ​ഫാ​ൻ ആ ​ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തു, അ​തി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​ഫാ​ന്‍റെ ജീ​വി​തം മാ​റി മ​റി​ഞ്ഞു. അ​ഫാ​ന് റൂ​ബി​ക്സ് ഒ​രു പ​സി​ൽ ഗെ​യിം മാ​ത്ര​മ​ല്ല. ഇ​പ്പോ​ൾ ജീ​വി​തം മാ​റ്റി​മ​റി​ച്ച ഒ​രു ഗെ​യിം കൂ​ടി​യാ​ണ്. റൂ​ബി​ക്സ് ക്യൂ​ബി​ൽ വി​ജ​യി​ക്കാ​ൻ കൈ​വി​ര​ലു​ക​ൾ​ക്ക് മാ​ന്ത്രി​ക​വേ​ഗ​ത വേ​ണം. പ​രി​ശീ​ല​ന​ത്തി​ൽ​ക്കൂ​ടി ല​ഭി​ച്ച ആ ​വേ​ഗ​ത​യാ​ണ് വി​ജ​യ​വും. കു​ട്ടി​ക​ൾ​ക്ക് അ​ഫാ​ൻ​കു​ട്ടി​യു​ടെ ജീ​വി​തം ഒ​രു പാ​ഠ​പു​സ്ത​കം കൂ​ടി​യാ​ണ്. മും​ബൈ​യി​ൽ നി​ന്നും ന​ട​ൻ മോ​ഹ​ന​ൻ ലാ​ലി​നെ കാ​ണാ​നാ​ണ് അ​ഫാ​നും കു​ടും​ബ​വും കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. 50 ക്യു​ബി​ക് കൊ​ണ്ട് അ​ഞ്ച് മി​നി​ട്ടി​ൽ മോ​ഹ​ൻ ലാ​ലി​ന്‍റെ മു​ഖം റി​സോ​ൾ​വ് ചെ​യ്തു. ഇ​ത് മോ​ഹ​ന​ൻ ലാ​ലി​ന്‍റെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കാ​നാ​ണ് അ​ഫാ​ൻ എ​ത്തി​യ​ത്. ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്,. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്, ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് തു​ട​ങ്ങി നി​ര വ​ധി റി​ക്കാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ അ​ഫാ​ൻ ജോ​ഷ്പീ​ക്ക​ർ, ടെ​ഡ​ക്സ് സ്പീ​ക്ക​ർ, റെ​യി​ൽ​വേ അ​വാ​ർ​ഡ്, പോ​ലീ​സ് അ​വാ​ർ​ഡ് എ​ന്നി​വ​യ്ക്കും അ​ർ​ഹ​നാ​യി. റൂ​ബി​ക് ക്യൂ​ബി​ൽ ഇ​ന്ന് ഈ ​കൗ​മാ​ര​ക്കാ​ര​ൻ ഇ​ന്ത്യ​യി​ൽ പ്ര​ശ​സ്ത​നാ​ണ്. അ​ഫാ​നെ സി​ബി​എ​സ്ഇ സി​ല​ബ​സി​ലും ഉ​ൾ​പ്പെടു​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ എ​ത്തി​യ അ​ഫാ​നെ അ​നു​മോ​ദി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യും എ​ത്തി​യി​രു​ന്നു. ഗി​ന്ന​സ് ലോ​ക​റി​ക്കാ​ർ​ഡാ​ണ് അ​ഫാ​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം. അ​ത് നേ​ടി​യെ​ടു​ക്കാ​നു​ള്ള തീ​വ്ര പ​രി​ശ്ര​മ​ത്തി​ലാ​ണ്.