കേ​ര​ള​ത്തെ ന​യി​ക്കാ​ൻ പ്രാ​പ്തി​യി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി: വി​ഷ്ണു​നാ​ഥ്
Monday, July 4, 2022 10:56 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ള​ത്തെ ന​യി​ക്കാ​ൻ പ്രാ​പ്തി​യി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് പി.​സി വി​ഷ്ണു​നാ​ഥ് എം ​എ​ൽ എ ​ആ​രോ​പി​ച്ചു.
ക​രു​നാ​ഗ​പ്പ​ള്ളി വി ​സ​ത്യ​ശീ​ല​ൻ ന​ഗ​റി​ൽ ന​ട​ന്ന യു ​ഡ​ബ്ല്യു ഇ ​സി കൊ​ല്ലം ജി​ല്ല നേ​തൃ പ​ഠ​ന ക്യാം​പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു മു​ഖ്യ​മ​ന്ത്രി ബി​രി​യാ​ണി ചെ​മ്പി​ൽ സ്വ​ർ​ണം ക​ട​ത്തി​യ​തി​ന്‍റെ പേ​രി​ലും മ​ക​ൾ​ക്ക് ബി​സി​ന​സ് ന​ട​ത്താ​ൻ അ​ഴി​മ​തി​ക്കു കൂ​ട്ടു​നി​ന്ന​തി​ന്‍റെ പേ​രി​ൽ പ്ര​തി​സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.
സ​മാ​പ​ന സ​മ്മേ​ള​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​വി​ൻ സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ. കെ ​ശ്രീ​ദേ​വി, ബി​ന്ദു ജ​യ​ൻ, മു​ന​മ്പ​ത്ത് വ​ഹാ​ബ്, ചി​റ്റു​മൂ​ല നാ​സ​ർ, എ.​എ.​അ​സീ​സ്, ബോ​ബ​ൻ ജി ​നാ​ഥ്, ബാ​ബു ജി ​പ​ട്ട​ത്താ​നം, ബി ​മോ​ഹ​ൻ ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളും നി​യ​മ​സം​ര​ക്ഷ​ണ​വും സ​ർ​ക്കാ​ർ സ്കീ​മു​ക​ളും, മാ​റി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും തൊ​ഴി​ൽ സം​ര​ക്ഷ​ണ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് കെ. ​ദി​ലീ​പ്കു​മാ​ർ, അ​ജ​യ​ഘോ​ഷ് എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ത്തു.
വ്യ​ക്തി​ത്വ വി​ക​സ​നം-​നേ​തൃ​പാ​ട​വം എ​ന്ന വി​ഷ​യ​ത്തി​ൽ റ​വ.​ഡോ. ബേ​ണി വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ച്ചു. കോ​ൺ​ഗ്ര​സും വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യും എ​ന്ന വി​ഷ​യ​ത്തി​ൽ കെ. ​സി രാ​ജ​ൻ ക്ലാ​സ് ന​യി​ച്ചു.
രാ​ഷ്ട്രീ​യ​പ്ര​മേ​യം, സം​ഘ​ട​നാ പ്ര​മേ​യം, തൊ​ഴി​ലും തൊ​ഴി​ലാ​ളി​ക​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
ക്യാ​മ്പ് ഡ​യ​റ​ക്ട​ർ നെ​ടു​ങോ​ലം ര​ഘു ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു. വി​വി​ധ സെ​ക്ഷ​നു​ക​ൾ​ക്ക് മം​ഗ​ല​ത്ത് രാ​ഘ​വ​ൻ നാ​യ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​സു​ബാ​ഷ്, ബോ​ബ​ൻ ജി ​നാ​ഥ്‌, ജെ. ​എം ഷാ​ജു​മോ​ൻ, സ​ഞ്ജ​യ്‌​ഖാ​ൻ, എം.​ജി ജ​യ​കൃ​ഷ്ണ​ൻ, കെ.​ബി. ഷ​ഹാ​ൽ, മു​ര​ളീ​ധ​ര​ൻ പാ​ല​ക്കാ​ട്‌, എ​ൽ​ദോ​സ് പാ​ണ​പ്പാ​ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.