ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റാ​യി സി.​എ​ഫ്.​ദി​ലീ​പ്കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു
Monday, July 4, 2022 10:56 PM IST
കൊ​ല്ലം: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റാ​യി സി.​എ​ഫ്.​ദി​ലീ​പ്കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു. നി​ല​വി​ല്‍ വ​നം വ​കു​പ്പ് ഫോ​റ​സ്ട്രി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ​യി​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. 2017 മു​ത​ല്‍ നാ​ല​ര വ​ര്‍​ഷ​ത്തോ​ളം തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി​ന്‍റെ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റേ​റ്റി​ല്‍ ലേ​ബ​ര്‍ പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ര്‍, 2012-ല്‍ ​സെ​ക്ര​ട്ടേ​റി​യ​റ്റ് പി​ആ​ര്‍​ഡി പ്ര​സ് റി​ലീ​സ് വി​ഭാ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, 2014-ല്‍ ​പ്ര​സ് റി​ലീ​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍, 2015-ല്‍ ​സ​ര്‍​ക്കാ​ര്‍ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ജ​ന​പ​ഥ​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍, 2016-ല്‍ ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ പി​ആ​ര്‍​ഡി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
തൊ​ഴി​ല്‍ വ​കു​പ്പി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി​യും ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റി​ല്‍ നി​ന്നും സ​ദ് സേ​വ​ന രേ​ഖ​യും ​വ​നം വ​കു​പ്പി​ല്‍ നി​ന്നും പ്ര​ശം​സാ പ​ത്ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം ഓ​ണ​മ്പ​ലം സ്വ​ദേ​ശി​യാ​ണ്. നി​ല​വി​ല്‍ കൊ​ല്ലം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റാ​യി​രു​ന്ന എ​സ്.​എ​സ്.​അ​രു​ണി​നെ വ​നം വ​കു​പ്പ് ഫോ​റ​സ്ട്രി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ​യി​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​റാ​യി സ്ഥ​ലം മാ​റ്റി​യ ഒ​ഴി​വി​ലാ​ണ് സി.​എ​ഫ്.​ദി​ലീ​പ്കു​മാ​ര്‍ കൊ​ല്ലം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റാ​യി എ​ത്തു​ന്ന​ത്.