വി​നോ​ദ​യാ​ത്ര​യ്ക്ക് പൂ​ത്തി​രി ക​ത്തി​ച്ച ബ​സു​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍
Monday, July 4, 2022 10:56 PM IST
കൊ​ല്ലം: വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ ബ​സി​ല്‍ പൂ​ത്തി​രി ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ടൂ​റി​സ്റ്റു​ബ​സു​ക​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​ന​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. പു​ന്ന​പ്ര​യി​ലും ത​ക​ഴി​യി​ലും വ​ച്ചാ​യി​രു​ന്നു ബ​സ് മോ​ട്ടോ​ര്‍ വാ​ഹ​ന​ന​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പൂ​ത്തി​രി ക​ത്തി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
പെ​രു​മ​ണ്‍ എ​ഞ്ചി​നീ​യ​റി​ങ്ങ് കോ​ള​ജി​ല്‍ നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്ക് പു​റ​പ്പെ​ടാ​നി​രി​ക്കെ, യാ​ത്ര കൊ​ഴു​പ്പി​ക്കാ​ന്‍ ബ​സി​ന് മു​ക​ളി​ല്‍ വ​ലി​യ പൂ​ത്തി​രി ക​ത്തി​ച്ചി​രു​ന്നു. ഇ​തി​നി​ടെ പൂ​ത്തി​രി​യി​ല്‍ നി​ന്ന് തീ ​ബ​സി​ലേ​ക്ക് പ​ട​രു​ക​യും ചെ​യ്തു. ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ തീ ​അ​ണ​ച്ച​തി​നാ​ലാ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.
അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ കോ​ള​ജി​ന് പ​ങ്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​ന്ന് ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കു​ട്ടി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കാ​നാ​യി ജീ​വ​ന​ക്കാ​രാ​ണ് ബ​സി​ന് മു​ക​ളി​ല്‍ പൂ​ത്തി​രി ക​ത്തി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.