സാ​ധാ​ര​ണ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ച്ചാ​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ​ത്താ​ൻ കഴിയുന്ന സംവിധാനമുണ്ട്: മന്ത്രി
Sunday, July 3, 2022 11:03 PM IST
പു​ന​ലൂ​ർ: കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ച്ചാ​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള സം​വി​ധാ​ന​മാ​ണു ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥിക​ൾ​ക്ക് വേ​ണ്ടി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള തെ​ന്ന് മ​ന്ത്രി ജെ.​ചി​ഞ്ചുറാ​ണി പ​റ​ഞ്ഞു. പു​ന​ലൂ​ർ എ​സ്എ​ൻ ​കോ​ളേ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന (എ​ഫ്എ​സ്എ) ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ളേ​ജി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​ഷ​ൻ - 2022 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​ദ്യാ​ഭ്യാ​സ​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​ന്ന് കേ​ര​ള​ത്തി​ലു​ണ്ട്. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ട​ക്കം നി​ര​വ​ധി പേ​ർ പു​ന​ലൂ​ർ എ​സ്എ​ൻ ​കോ​ളേ​ജി​ൽ പ​ഠി​ച്ച് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സം​രം​ഭ​ത്തി​ന് കോ​ളേ​ജി​ൽ തു​ട​ക്കം ക്കു​റി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ന​ല്ല കാ​ര്യ​മാ​ണ്.

രാ​വി​ലെ കോ​ളേ​ജി​ൽ ആ​ഹാ​രം ക​ഴി​ക്കാ​തെ എ​ത്തു​ന്ന കൂ​ട്ടി​ക​ൾ​ക്കു പു​റ​മെ കാ​യി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്കും മു​ട്ട​യും പാ​ലു​മ​ട​ക്ക​മു​ള്ള ല​ഘു ഭ​ക്ഷ​ണം ന​ൽ​കാ​ൻ മു​ൻ​കൈ എ​ടു​ത്ത ഭാ​ര​വാ​ഹി​ക​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച ഒ​ട്ട​ന​വ​ധി വി​ദ്യാ​ർ​ഥിക​ൾ കേ​ര​ള​ത്തി​ലു​ണ്ട്. ഇ​തി​ൽ ചി​ല​ർ ദേ​ശി​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

എ​ൽകെജി, യുകെജി തു​ട​ങ്ങി​യ ക്ലാ​സു​ക​ൾ മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് കാ​യി​ക പ​രി​ശീ​ല​നം ന​ൽ​കി അ​വ​രെ ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മം ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട​ത്തി വ​രി​ക​യാ​ണെന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ഫ്എ​സ് എ ​പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കു​ള്ള പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യും ഫു​ഡ് ഫോ​ർ ബ്രേ​യി​ൻ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം പി.​എ​സ്.​സുപാ​ൽ എംഎ​ൽ എ ​യും സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാ​മും തൂ​വ​ൽ സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ദ്യ ബാ​ച്ച് വി​ദ്യാ​ർ​ഥി​യാ​യ ക്യാ​പ്റ്റ​ൻ എ​സ്. മ​ധു​സൂ​ദ​ന​നും നി​ർ​വ​ഹി​ച്ചു.

കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ആ​ർ.സ​ന്തോ​ഷ്, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. സു​ഗ​ത​ൻ, സൗ​മ്യ മ​നോജ് , ​ഡോ.സാം ​സ്ക​റി​യ, മാ​ത്യൂ വ​ർ​ഗീ​സ് , എ​സ്.​ബാ​ഹു​ലേ​യ​ൻ, എ. ​സു​മ​യ്യ, പി.​എ​സ്. ദീ​പ്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.