കുണ്ടറ: സ്വർണ കള്ളക്കടത്ത് കേസിൽ കേരളത്തിനപമാനമായ പിണറായി സർക്കാർ യുവാക്കളുടെ സമരത്തിന് മുൻപിൽ മുട്ടു മടക്കുമെന്ന് പി.സി.വിഷ്ണുനാഥ് എംഎൽ എ. യൂത്ത് കോൺഗ്രസ് കൊറ്റംകര മണ്ഡലം നേതൃ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ശുഹൈബ് മേക്കോൺ അധ്യക്ഷനായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി കെ.ആർ.വി.സഹജൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുമേഷ് ദാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മേക്കോൺ ഷാനവാസ്, നേതാക്കളായ ഷഫീക്ക് ചെന്താപ്പൂര്, ചന്ദനത്തോപ്പ് പ്രദീപ്, വിനോദ് കാമ്പിയിൽ, ബിജു ഖാൻ, വിനീഷ്, അശ്വിൻ, അനസ് പുന്തല, സെയ്ദ് , അദ്വൈത്, ആനന്ദ്, രാജിക, ഐശ്വര്യ, ഷംനാദ്, ഗോപകുമാർ, നൗഷാദ്, നിസാർ, ഷഹനാസ് എന്നിവർ പ്രസംഗിച്ചു.
സ്കൗട്ട് യുണിറ്റിന് ചീഫ് മിനിസ്റ്റർ ഷീൽഡ്
ചാത്തന്നൂർ: ചാത്തന്നൂർ എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് യൂണിറ്റിന് സംസ്ഥാന തല ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ലഭിച്ചു. സ്കൂളിലെ സ്കൂട്ട് മാസ്റ്റർ സന്ധ്യയുടെ നേതൃത്വത്തിൽ 2019 - 2021 അധ്യായന വർഷ ത്തെപ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് അഭിമാനകാരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞ തെന്ന് പ്രിൻസിപ്പൽ വി.ശ്രീദേവി പറഞ്ഞു.