ചവറ: ഡിവൈഎഫ്ഐ തേവലക്കരയിൽ യുവജന പ്രതിരോധം സംഘടിപ്പിച്ചു. എൽ ഡി എഫ് സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, സംഘപരിവാറിന്റെ ബുൾഡോസർ രാഷ്ട്രീയം അവസാനിപ്പിക്കുക, യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പിൻവലിക്കുക, ആർഎസ്എസ് ഗൂഡാലോചനയ്ക്ക് കേരളം കീഴടങ്ങില്ല എന്നീ മുദ്രാവാക്യം ഉയർത്തിയാണ് തേവലക്കര നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളിക്കാലയിൽ യുവജനപ്രതിരോധം സംഘടിപ്പിച്ചത്.
ഡിവൈഎഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. സുധീഷ് അധ്യക്ഷനായി. സിപിഎം ഏരിയാ കമ്മിറ്റി അംഗം വി മധു, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സി രതീഷ്, അനസ് യൂസഫ്, നിസാർ എന്നിവർ പ്രസംഗിച്ചു.
മട്ടുപ്പാവ് കൃഷി വ്യാപകമാക്കാൻ
നടപടി വേണം
കുണ്ടറ: മട്ടുപ്പാവ് കൃഷി വ്യാപകമാക്കാൻ നടപടി വേണമെന്ന് കേരള കർഷകസംഘം തൃക്കടവൂർ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സതീഷ് ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ജോൺ ഫിലിപ്, സിന്ധു സുഭാഷ്, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡനന്റ് കെ രാജശേഖരൻ, സിഐടിയു ഏരിയ പ്രസിഡന്റ് എ. അമാൻ, സിജി സുരേഷ് കുമാർ, ഡി ശിവപ്രകാശ്, ശശികുമാർ എന്നിവർ പ്രസംഗിച്ചു.
ബി പ്രകാശ്, ( പ്രസിഡന്റ്), ബി എസ് ശശികുമാർ( സെക്രട്ടറി), ശിവപ്രകാശ് ( ട്രഷറർ ) എന്നിവരാണ് ഭാരവാഹികൾ.