പ​ള്ളി​ക്ക​ലാ​ർ ശു​ചീ​ക​ര​ണ​വും ക​ണ്ട​ൽ തൈ ​വി​ത​ര​ണ​വും ന​ട​ത്തി
Sunday, July 3, 2022 11:03 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: സം​സ്ഥാ​ന വ​നം വ​കു​പ്പ് സാ​മൂ​ഹ്യ​വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗം കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ, കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ന മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. സി.​ആ​ർ.​മ​ഹേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സു​നി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ക​ണ്ട​ൽ തൈ​ക​ൾ ഏ​റ്റു​വാ​ങ്ങി. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡോ. ​മീ​ന, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സു​ഷ അ​ല​ക്സ്, കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത് മി​ഷ, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ വി.​ജി. അ​നി​ൽ​കു​മാ​ർ, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ർ. അ​ജി​ത്കു​മാ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പ​ള്ളി​ക്ക​ലാ​റ്റി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.