സ്വ​കാ​ര്യ ബാ​ങ്കി​ൽ തി​രി​മ​റി ന​ട​ത്തി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സിൽ ഒ​രാ​ൾ പി​ടി​യി​ൽ
Saturday, July 2, 2022 11:59 PM IST
കൊല്ലം: പ്ര​മു​ഖ സ്വ​കാ​ര്യ ബാ​ങ്കി​ലെ അ​ക്കൗണ്ട ിൽ ​തി​രി​മ​റി ന​ട​ത്തി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ല​കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വെ​ന്പാ​യം സ​ജീ​ബ് മ​ൻ​സി​ലി​ൽ സാ​ജി​ദ് (36) ആ​ണ് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്നും 2016 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സ്ഥി​ര​നി​ക്ഷ​പം ന​ട​ത്തി​യി​രു​ന്ന പ​തി​നൊ​ന്ന് പേ​രു​ടെ അ​ക്കൗ​ണ്ട ുക​ളി​ൽ നി​ന്നാ​ണ് തി​രി​മ​റി ന​ട​ത്തി പ​ണം അ​പ​ഹ​രി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ലെ ശ​ക്തി​കു​ള​ങ്ങ​ര ശാ​ഖ​യി​ലെ ബാ​ങ്ക് മാ​നേ​ജ​റും സാ​ജി​ദു അ​ട​ക്കം അ​ഞ്ചു​പേ​ർ ചേ​ർ​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ല​വി​ലെ ബാ​ങ്ക് മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി തി​രി​ച്ച​റി​യു​ന്ന​ത്. സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ ശ​ക്തി​കു​ള​ങ്ങ​ര ശാ​ഖ​യി​ൽ സ്ഥി​ര​നി​ക്ഷേ​പ​മു​ണ്ടായി​രു​ന്ന പ​തി​നൊ​ന്ന് അ​ക്കൗ​ണ്ടിൽ നി​ന്നാ​യി 1,75,37,183 രൂപ ഉ​ട​മ​ക​ൾ അ​റി​യാ​തെ ഓ​വ​ർ ഡ്രാ​ഫ്റ്റാ​യി പ്ര​തി​ക​ൾ വ്യാ​ജ​മാ​യി നി​ർ​മ്മി​ച്ച ഐടി ക​ന്പ​നി​യു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടിലേക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഈ ​പ​ണം അ​ഞ്ചു​പേ​രും ചേ​ർ​ന്ന് വീ​തി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ ഐ​ടി ക​ന്പ​നി വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നും ത​ട്ടി​പ്പി​ൽ ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് സ​ഹാ​യം ന​ൽ​കി​യ നാ​ലു​പേ​ർ കൂ​ടി ഉ​ണ്ടെന്നും ​ക​ണ്ടെ ത്തി. ​ത​ട്ടി​പ്പ് ന​ട​ത്തി​യ ബാ​ങ്ക് മാ​നേ​ജ​ർ ഉ​ൾപ്പെ​ടെ ബാ​ക്കി​യു​ള്ള​വ​ർ വി​ദേ​ശ​രാ​ജ്യ​ത്ത് ഒ​ളി​വി​ലാ​ണ്. സാ​ജി​ദ് ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബാ​ക്കി പ്ര​തി​ക​ളെ ഉ​ട​ൻ പിടികൂടുമെന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു. കൊ​ല്ലം എസിപി ജി.​ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്പെ​ക്ട​ർ യൂ. ​ബി​ജൂ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള പോലീസ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.