വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ് ടോ​പ് വി​ത​ര​ണം ചെ​യ്തു
Saturday, July 2, 2022 11:59 PM IST
പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ 2021 - 22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ് ടോ​പ് വി​ത​ര​ണം ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ നി​മ്മി ഏ​ബ്ര​ഹാം ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ പ്ര​ധാ​ന മേ​ഖ​ല വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ലൂ​ടെ മാ​ത്ര​മേ ഒ​രു സ​മൂ​ഹം ശാ​ശ്വ​ത​മാ​യി വ​ള​രു​ക​യു​ള്ളൂ എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ന​സ്, വ​സ​ന്ത​ര​ഞ്ജ​ൻ, ക​ന​ക​മ്മ, ജ​യ​പ്ര​കാ​ശ്, അ​ജി ആ​ന്‍റ​ണി, കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്കെ​ല്ലാം ലാ​പ്ടോ​പ്പ് ന​ൽ​കി.