എഴുകോണിലും പുനലൂരിലും മദ്യം പിടികൂടി; രണ്ടു പേർക്കെതിരെ കേസ്
Saturday, July 2, 2022 11:57 PM IST
കൊല്ലം : എഴുകോണിലും പുനലൂരിലും വിദേശമദ്യം പിടികൂടി. വിൽപന നടത്തിവന്ന രണ്ടുപേർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. എ​ഴു​കോ​ണിൽ എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡ്രൈ ​ഡേ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ ആ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കുകയായിരുന്നു.

കൈ​ത​ക്കോ​ട് ച​രു​വി​ള തെ​ക്ക​ത്തി​ൽ വീ​ട്ടി​ൽ അ​ടൂ​ർ സു​രേ​ഷ് എ​ന്നു വി​ളി​ക്കു​ന്ന സു​രേ​ഷ്‌​കു​മാ​ർ (44) നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത് വി​ൽപനയ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒരുലി​റ്റ​ർ മ​ദ്യം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തുവീ​ടി​നു മു​ൻ​വ​ശം മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്നഇയാൾ എക്സൈസ് ഉ​ദ്യോ​​ഗ​സ്ഥ​രെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു

നി​ര​വ​ധി അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സുരേഷ്കുമാർ ബാ​ർ അ​വ​ധി ദി​ന​ങ്ങ​ളി​ൽ പ​തി​വാ​യി മ​ദ്യ​ക​ച്ച​വ​ടം ന​ട​ത്താ​റു​ണ്ട്. ഇയാളെ പി​ടി​കൂ​ടാ​നു​ള്ള ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും മ​ദ്യം മ​യ​ക്കു​മ​രു​ന്ന്ക​ളെകു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ 0474 2482333, 9400069460 എ​ന്നീ ന​മ്പ​രു​ക​ളി​ൽ അ​റി​യി​ക്കണമെ​ന്നും എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​പോ​ൾ​സെ​ൻ അ​റി​യി​ച്ചു.

പു​ന​ലൂ​രിൽ എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി ന​ട​ത്തി​യ റെയ്ഡി​ൽ ത​ടി​ക്കാ​ട് ഭാഗത്തുനി​ന്നും വി​ദേ​ശ മ​ദ്യം കൈ​വ​ശം വെ​ച്ച്,വി​ൽ​പ​ന ന​ട​ത്തി​യ കു​റ്റ​ത്തി​ന് പു​ന​ലൂ​ർ ത​ടി​ക്കാ​ട് റെ​യ്ഹാ​ൻ മ​ൻ​സി​ലി​ൽ നി​സാമിനെതിരെ അ​ബ്കാ​രി കേ​സ് എ​ടു​ത്തു. ഇയാളുടെ കൈ​യ്യി​ൽ​നി​ന്നും 4 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും മ​ദ്യ വി​ൽ​പ​ന​യി​ൽ കി​ട്ടി​യ 500 രൂ​പ​യും പി​ടി​കൂ​ടുകയായിരുന്നു.