മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം ഇ​ന്ന്
Saturday, July 2, 2022 11:57 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ തേ​വ​ല​പ്പു​റം വി​ല്ലേ​ജ് സ​മ്മേ​ള​നം ഇ​ന്ന് പു​ത്തൂ​ർ തെ​ക്കും​പു​റ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മാ​ലാ​ലി​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ഡിവൈഎ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മീ​ര.​എ​സ്.​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സു​മാ​ലാ​ൽ, കൊ​ട്ടാ​ര​ക്ക​ര ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ലീ​ലാ​മ്മ, സിപിഎം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൽ.​അ​മ​ൽ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് വി​ല്ലേ​ജ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്.​ഷീ​ന അ​റി​യി​ച്ചു. എ​സ്എ​സ്​എ​ൽ​സി, പ്ള​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും അ​സോ​സി​യേ​ഷ​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.