വ​ന​മ​ഹോ​ത്സ​വം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Saturday, July 2, 2022 11:57 PM IST
കൊല്ലം: വ​ന​മ​ഹോ​ത്സ​വം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കി​ളി​കൊ​ല്ലൂ​ര്‍ ഹ​രി​ജ​ന്‍ എ​ല്‍പി സ്‌​കൂ​ളി​ല്‍ എം.​നൗ​ഷാ​ദ് എംഎ​ല്‍എ വൃ​ക്ഷ​ത്തൈ ന​ട്ട് നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​ദ്യാ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക വ​ന​വ​ല്‍​ക്ക​ര​ണ വി​ഭാ​ഗം നി​ര്‍​മ്മി​ച്ച സ്വാ​ഭാ​വി​ക വ​ന​മ​ങ്ങ​ളു​ടെ സാ​ദൃ​ശ്യ​മു​ള്ള ചെ​റു​വ​നം സ്‌​കൂ​ളി​ന് കൈ​മാ​റി.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ. ​നൗ​ഷാ​ദ് അ​ധ്യക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ വി.​ജി അ​നി​ല്‍​കു​മാ​ര്‍, റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ആ​ര്‍.​അ​ജി​ത് കു​മാ​ര്‍, കി​ളി​കൊ​ല്ലൂ​ര്‍ ഹ​രി​ജ​ന്‍ എ​ല്‍.​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ആ​ര്‍.​ദി​പു കു​മാ​ര്‍, മാ​നേ​ജ​ര്‍ വി.​കെ, രാ​ജീ​വ്, സെ​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എം. ​സ​നൂ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.