അ​ഞ്ച​ൽ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വികസന സെമിനാർ
Saturday, July 2, 2022 11:57 PM IST
അഞ്ചൽ: ഉ​ൽ​പാ​ദ​ന സേ​വ​ന​മ മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന സെ​മി​നാ​ർ. ബ്ലോ​ക്ക്‌ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​ർ പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

2022 -23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 11.35 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ് ബ്ലോ​ക്ക് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ൽ ഉ​ൽ​പാ​ദ​ന- സേ​വ​ന​മേ​ഖ​ല​ക​ൾ​ക്കാ​യി മാ​ത്രം എ​ട്ട് കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ 1.37 കോ​ടി​യു​ടെ​യും സേ​വ​ന​മേ​ഖ​ല​യി​ൽ 6.63 കോ​ടി രൂ​പ​യു​ടെ​യും പ​ദ്ധ​തി​ക​ളാ​ണ് ബ്ലോ​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

പിഎംഎ​വൈ -ജി, ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​ക്കാ​യി 1.46 കോ​ടി രൂ​പ​യും വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ൽ 64.29 ല​ക്ഷ​വും കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​യും പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ​ത്തി​നാ​യും 32.14 ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. നൂ​ത​ന പ്രോ​ജ​ക്റ്റു​ക​ൾ​ക്കാ​യി 60 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മാ​യാ​കു​മാ​രി ക​ര​ട് പ​ദ്ധ​തി രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കോ​മ​ള​കു​മാ​ർ, അ​ഞ്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു, ക​ര​വാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ഷാ മു​ര​ളി, ബ്ലോ​ക്ക് -ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.